51. Thobama – Malayalam (2018)

Jenson Mathew's avatarMovie Web..🎬🎥

പേരുകൊണ്ട് വ്യത്യസ്തമായ ചിത്രം, സംവിധായക റോളിൽനിന്നു നിർമാതാവിന്റെ റോളിലേക്ക് കടന്ന അൽഫോൻസ് പുത്രൻ നിർമിക്കുന്ന ആദ്യ സിനിമ, കുറേ നല്ല ചിത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച സൗഹൃദക്കൂട്ടായ്മ ഒരുമിക്കുന്ന ചിത്രം ഇങ്ങനെ ‘തൊബാമ’ കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. വലിയ അവകാശവാദങ്ങൾ ഇല്ലെന്ന് നേരത്തെ തന്നെ അൽഫോൺസ് പുത്രൻ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. തൊഴിലന്വേഷിച്ചു നടക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ ലളിതമായും രസകരമായും പറയുകയാണ് തൊബാമയിൽ.

നല്ല ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രമാണ് തൊബാമ. തൊമ്മിയുടെയും ബാലുവിന്റെയും മമ്മൂവിന്റെയും കഥ. അവരുടെ സൗഹൃദത്തിന് അവർ തന്നെ നൽകിയിരിക്കുന്ന പേരാണ് തൊബാമ. മൂന്നുപേരുടെയും ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ പേര്. അഭിനയ പ്രേമി, എംകോം വിദ്യാർഥി, മര്യാദയ്ക്ക് ജോലിയ്ക്ക് പോകാത്തവൻ എന്നീ കഥാപാത്രങ്ങളിലൂടെ സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ എന്നിവർ തുല്യ പ്രാധാന്യമുള്ള താരങ്ങളായി സ്ക്രീനിലെത്തുന്നു. ബിസിനസ് ചെയ്ത് നന്നാകണമെന്നും ഒപ്പം കാശുണ്ടാക്കണമെന്ന ചിന്തയും. ഇതിനായി ചെറുകിട തരികിടകളൊക്കെ ചെയ്യാൻ തയാറാകുന്നു മൂന്നു പേരും. കാശുണ്ടാക്കാനുള്ള പരിശ്രമത്തിനിടെ പെട്ടുപോകുന്ന ചില ചതിക്കുഴികളും രസങ്ങളുമെല്ലാം ചിത്രത്തിൽ ആവിഷ്ക്കരിക്കുന്നു

പുതുമ അവകാശപ്പെടുന്ന കഥയോ കഥാപാത്രങ്ങളോ സിനിമയിൽ ഇല്ല. സ്ഥിരം കാഴ്ചകളായ മൂവർ സുഹൃത്ത് സംഘം, അവരുടെ പ്രശ്നങ്ങൾ, പാച്ചിലുകൾ‌ എന്നിവയൊക്കെ കുത്തിനിറച്ച് വിളമ്പിയിരിക്കുന്ന ഒരു അവിയലാണ് തൊബാമ. രണ്ടര മണികൂർ വലിച്ചുനീട്ടിയൊരു‌ ചെറിയ കഥയാണ് അതോടൊപ്പം സെക്കന്റ് ഹാഫ് കാഴ്ചക്കാരിൽ‌ മുഷിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. ചില രംഗങ്ങൾ, അനാവശ്യ വിവരണം എന്നിവ ഒഴിവാക്കാമായിരുന്ന് എന്ന് തോന്നി. പ്രേക്ഷകനെ ത്രില്ല് അടിപ്പിക്കുന്ന വിധത്തിൽ സിനിമ…

View original post 84 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment