
2019 ലെ ഇന്ത്യൻ കന്നഡ ഭാഷ ആക്ഷൻ/കോമഡി ചിത്രമാണ് “അവനെ ശ്രീമൻ നാരായണ”. ഇത് ഒരു ഫ്യൂഡൽ സമ്പ്രദായത്തിന് കീഴിലുള്ള അമരാവതി എന്ന ഫാന്റസി ഗ്രാമത്തെക്കുറിച്ചാണ്. കിറിക് പാർട്ടി, ഉളിടവരു കണ്ടന്തേ എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ രക്ഷിത് ഷെട്ടി നായകനായി എത്തിയ ചിത്രമാണ് അവനെ ശ്രീമൻ നാരായണ. ഒരു സാങ്കല്പിക ഗ്രാമമായ അമരാവതിയിൽ നാടക സംഘം ഒരു ട്രെയിൻ കൊള്ളയടിച്ചു മുങ്ങുന്നു. രക്ഷപ്പെടുന്ന വഴിക്ക് അവർ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടസംഘ തലൈവനായ രാമരാമയുടെ കൈയ്യിൽ പെടുന്നു. അയാൾ ആ നാടക സംഘത്തിലെ ബാൻഡ്‌മാസ്റ്ററിനെ ഒഴികെ എല്ലാവരെയും കൊന്നു തള്ളുന്നു. അതിനു ശേഷമാണ് അറിയുന്നത് നാടക സംഘത്തിലുള്ളവർ ആ കൊള്ളമുതൽ എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്.
രാമരാമ എത്ര ശ്രമിച്ചിട്ടും ആ കൊള്ളമുതൽ കണ്ടുപിടിക്കാനായില്ല. രാമരാമ, മരണ കിടക്കയിൽ വെച്ച് തന്റെ മകനായ ജയരാമിനെ കൊണ്ട് ആ കൊള്ളമുതൽ കണ്ടെത്തുമെന്നും ആ നാടക സംഘത്തിലുള്ളവരുടെ കുടുംബത്തെയും കൊല്ലുമെന്നും ശപഥം ചെയ്യിപ്പിക്കുന്നു. വർഷങ്ങൾ കടന്നുപോയിട്ടും ആ കൊള്ളമുതൽ ആർക്കും കിട്ടിയില്ല. 15 വർഷങ്ങൾക്ക് ശേഷം നാരായണ എന്ന സബ് ഇൻസ്പെക്ടറും അവരുടെ ഇടയിലേക്ക് വരുന്നതും അതിന് ശേഷമുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രം. ഒരു ഫാന്റസി കോമഡിയും ത്രില്ലറും തമ്മിലുള്ള സന്തുലിതാവസ്ഥ വിജയകരമായി കൈകാര്യം ചെയ്യുന്നതിനാൽ ഈ സിനിമ അതിന്റെ രചനയിൽ ശരിക്കും തിളങ്ങുന്നു. കഥ നിങ്ങളെ അത്ഭുതങ്ങൾ നിറഞ്ഞ ഒരു ലോകത്തിലേക്ക് ആകർഷിക്കുന്നു.
മിക്ക സിനിമകളേക്കാളും വ്യത്യസ്തമായ സ്വരം ഉള്ളതിനാൽ ഇത് ഒരു പരീക്ഷണം…
View original post 167 more words

Leave a comment