എത്രയും ദയയുള്ള മാതാവേ !നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കേണമേ. കന്യകളുടെ രാഞ്ജിയായ കന്യകയെ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ ധൈര്യപ്പെട്ട് നിന്റെ തൃപാദത്തിങ്കൽ ഞാൻ അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടുകൊള്ളേണമേ. ആമ്മേൻ
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment