മക്കൾ പ്രണയക്കുരുക്കിൽ പെടാതിരിക്കാനുള്ള ശക്തമായ പ്രാർത്ഥന🙏🙏🙏
നല്ല ഇടയനായ ഈശോയെ അങ്ങയുടെ അജഗണങ്ങളായ ഞങ്ങളെ തൃക്കൺ പാർക്കണമേ. ജ്ഞാന സ്നാന ജലത്താൽ അങ്ങയുടേതാക്കപ്പെട്ട ഞങ്ങളുടെ വിശ്വാസത്തെ തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുതേ. അങ്ങയുടെയും ഞങ്ങളുടെയും പിതാവായ ദൈവം എല്ലാവരെയും കാൾ ശക്തനാണെന്നും ഞങ്ങളെ അങ്ങയിൽ നിന്നും തട്ടിയെടുക്കുവാൻ ആർക്കും ആകില്ലെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആകയാൽ പ്രണയക്കുരുക്കിലും മറ്റു കാപട്യങ്ങളിലും പെട്ടു വിശ്വാസത്തിൽ അടിപതറുന്നവരുടെ മേൽ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കണമേ. അവരെ കുരുക്കിൽപെടുത്താൻ ശ്രമിക്കുന്നവർ ഈശോയെ അറിയുന്ന അത്ഭുതം ഞങ്ങൾ കാണട്ടെ.. സൈന്യങ്ങളുടെ കർത്താവേ വിശ്വാസത്തെ തകർക്കുന്ന അന്ധകാര ശക്തികളുടെ മേൽ സ്വർഗീയ സൈന്യത്തെ അയക്കണമേ… ലേപ്പന്റോ യുദ്ധത്തിൽ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ ഇടപെട്ട ക്രിസ്ത്യാനികളുടെ സഹായിയായ മാതാവേ, ഞങ്ങൾക്കായി അപേക്ഷിക്കണമേ
ആമേൻ
3 ത്രിത്വ സ്തുതി
(ഈ പ്രാർത്ഥന വളർന്നുവരുന്ന നമ്മുടെ എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളും ഒരുമിച്ചു കുടുംബ പ്രാർത്ഥനയിൽ ചൊല്ലും വിധം ശക്തമായി പ്രചരിപ്പിക്കുക)🙏

Leave a comment