സാമ്പത്തിക ഞെരുക്കങ്ങളിൽ വിശുദ്ധ മത്തായിശ്ലീഹായോടുള്ള അപേക്ഷ

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

നൊവേന സെപ്റ്റംബർ 13-21
(തിരുനാൾ സെപ്റ്റംബർ 21.)

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

മഹത്വസിംഹാസനത്തിൽ വിശുദ്ധരാൽ അനവരതം ആരാധിക്കപെടുകയും മാലാഖമാരാൽ സ്തുതിക്കപെടുകയും ചെയ്യുന്ന സർവേശ്വരാ കർത്താവെ വിശുദ്ധ മത്തായിശ്ലീഹയോട് ചേർന്ന് അങ്ങയെ ഞങ്ങളും ആരാധിക്കുന്നു. മിശിഹായുടെ വിശ്വസ്ത അപ്പസ്തോലനും സുവിശേഷകനുമായ ശ്ലീഹായെ രക്തസാക്ഷിത്വം വഴി അങ്ങ് മഹത്വപൂർണ്ണനായി ഉയർത്തിയല്ലോ. അങ്ങയുടെ അനന്ത കാരുണ്യത്താൽ ഞങളുടെ സാമ്പത്തിക ഞെരുക്കങ്ങളിൽ സഹായവും കടബാധിതർക്കു സങ്കേതവുമായി മത്തായിശ്ലീഹ നിയോഗിക്കപെട്ടുവല്ലോ. അങ്ങയുടെ അനന്തകാരുണ്യത്തിനു എന്നേക്കും സ്തുതി.

കർത്താവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനെ സാമ്പത്തിക ഞെരുക്കങ്ങളിൽ സഹായിച്ച മത്തായിശ്ലീഹയുടെ പുണ്യയോഗ്യതകളെ പരിഗണിച്ചു ഞങളുടെ ഇടയിൽനിന്ന് സാമ്പത്തിക ക്ളെശങ്ങൾ അകറ്റണമെ. കടഭാരത്താലും സാമ്പത്തിക തകർച്ചകളാലും കൃഷി വ്യാപാര മേഖലകളിലെ നഷ്ടങ്ങളാലും വേദന അനുഭവിക്കുന്നവരെ അനുഗ്രഹിക്കണമെ. അങ്ങയുടെ കല്പനയാൽ വിശുദ്ധ മത്തായിശ്ലീഹ സാമ്പത്തിക മേഖലയിൽ ഞങ്ങളെ അസ്വസ്തപെടുത്തുന്ന എല്ലാ തിന്മകളും ബന്ധനങ്ങളും ഞങ്ങളിൽ നിന്ന് അകറ്റുകയും ഞങ്ങൾ അനുഗ്രഹം പ്രാപിക്കുകയും ചെയ്യട്ടെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവ് ഈശോമിശിഹാവഴി ഞങ്ങൾക്ക് തന്നരുളമെ.
അമ്മേൻ. (9സ്വർഗ്ഗ)

🕎🕎🕎🕎🕎🕎🕎🕎


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment