{പുലർവെട്ടം 342}
പിള്ളേരെത്ര ചെറുതാണെന്ന് ഓർമിപ്പിക്കാനായിരുന്നു ഹെഡ്മാസ്റ്ററുടെ മേശപ്പുറത്തിരുന്ന് അത് ചരിഞ്ഞു കറങ്ങിയിരുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഭാരതം കാണാം. ഒന്നൂകൂടി സൂക്ഷിച്ചുനോക്കിയാൽ ചെറിയൊരു പലക പോലെ കടലിലേക്ക് ഇറക്കിവച്ച് കേരളം കാണാം. ഡിസ്ട്രിക്റ്റ്, പഞ്ചായത്ത്, പഠിക്കുന്ന സ്കൂൾ, ക്ലാസ്‌മുറി- പൊടി പോലും കാണാനില്ല. അങ്ങനെ ഭൂപടത്തിൽ ഇല്ലാത്ത പള്ളിക്കൂടത്തിൽ കിടന്ന് കേമനാവണ്ട എന്നോർമിപ്പിക്കാനായിരുന്നു ഗ്ലോബിനെ ഒരു അത്യാവശ്യവസ്തുവായി കെ. ഇ. ആറിൽ പ്രത്യേകം പ്രഖ്യാപിച്ചിരുന്നത്. നമ്മുടേതു മാത്രമല്ല, ഹെഡ്‌മാസ്റ്ററുടെയും തലവര അതായിരുന്നു.
അച്ചുതണ്ടിൽ അത് ഒന്നുകൂടി കറങ്ങിയപ്പോൾ പെട്ടെന്ന് നമ്മൾ വലുതാവുകയും ലോകം ചെറുതാവുകയും ചെയ്തു എന്നതാണ് അടച്ചുപൂട്ടുന്ന ഈ കാലം പറയുന്നത്. എല്ലാം കീഴ്‌മേൽ മറിയുകയാണ്. മുറുക്കെ പിടിച്ചോണം സാറേ!
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment