നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ.ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല് സ്‌ഥാപിക്കുന്നു-തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്‌ജിക്കുകയില്ല.വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക് പണിക്കാര്‍ ഉപേക്‌ഷിച്ചു കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.അത് അവര്‍ക്ക് തട്ടിവീഴ്‌ത്തുന്ന കല്ലും ഇടര്‍ച്ചയ്‌ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്‍െറ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്‍െറ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍െറ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.
1 പത്രോസ് 2 : 5-9
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment