പുലർവെട്ടം 351

{പുലർവെട്ടം 351}

അധ്യാപകനും ആചാര്യനും തമ്മിലുള്ള വ്യത്യാസമിതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ഒരു ആപ്പിൾ വച്ചുനീട്ടുമ്പോൾ അതിലെത്ര കുരുക്കളുണ്ടെന്ന് അധ്യാപകൻ അതിവേഗത്തിൽ പറഞ്ഞുതരുന്നു. രണ്ടാമത്തെ ആളാവട്ടെ, ഓരോ കുരുവിലും ഉറങ്ങുന്ന എണ്ണിത്തീർക്കാനാവാത്ത ആപ്പിൾകൂമ്പാരങ്ങളെ ഓർത്ത് കണ്ണുനിറയുന്നു. നമ്മളെന്താണെന്ന് നിർണയിക്കുന്ന ഒരാളല്ല, നമുക്ക് എന്താകാനാകുമെന്ന് പറഞ്ഞുതരുന്നയാളാണ് ആചാര്യൻ.

ജീവിതത്തിന്റെ അനന്ത സാധ്യതകളുടെ ചൂണ്ടുവിരലാവുകയാണ് ഒരാളുടെ പ്രാണന് അനുഷ്ഠിക്കാവുന്ന ഏറ്റവും വിശിഷ്ടധർമ്മം.

– ബോബി ജോസ് കട്ടികാട്

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment