ശ്രീ ജെയിംസ് കുന്നുംപുറത്തിന്റെ രചനയിൽ വിരിഞ്ഞ ഏറ്റവും പുതിയ ഗാനം. ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെ ആഴങ്ങളെ തൊട്ടറിഞ്ഞ വരികളും സംഗീതവും ..ആത്മതാപത്തിലേയ്ക്ക് നയിക്കുന്ന അനശ്വര ഗീതം. കെസ്റ്ററിന്റെ ഈ വർഷത്തെ ഏറ്റവും പുതിയതും കണ്ണുകളെ ഈറനണിയിക്കുന്നതുമായ ഗാനം. ധ്യാനാത്മകമായി കേൾക്കാം അനേകർക്കായി പങ്കു വയ്ക്കാം….
Song :Mullanippaadulla…
Type : Christian Devotional
Lyrics : James Kunnumpuram
Music : Edwin Karikkampillil
Singer : Kester
Guidance & Visual Editing : Fr.Xavier Kunnumpuram mcbs
Orchestration and Mixing : Pradeep Tom
Voice Recording :Melbin, Riyan Mini Film City, EKM
Published by Tone of Christ Media
Production : JMJ കാനഡ
Mullanippadulla – Lyrics
മുള്ളാണിപ്പാടുള്ള നിൻ കരതാരിലെൻ
മുഖമൊന്നമർത്തി കരഞ്ഞു നാഥാ
മുൾമുടിപ്പാടുള്ള നിൻ തിരു നെറ്റിയിൽ
മുത്തമിട്ടു തേങ്ങിക്കരഞ്ഞു നാഥാ
മുൾക്കിരീടം നിൻ മുടിയിലണിഞ്ഞപ്പോൾ
മേലാകെ മുറിവേകും പീഡകളോർത്തപ്പോൾ…
ഒരുരാവ് മുഴുവനും നിണം നനഞ്ഞൊട്ടിയ
ഞാങ്കണപ്പാടിലെ മാംസം തെറിച്ചപ്പോൾ
നീ തൂങ്ങും കിടങ്ങിലെ ഇരുളിനുള്ളിൽ
എൻ പാപത്തിൻ ചിന്തയിൽ നീ കരഞ്ഞോ…
നിൻപാണി പാദങ്ങൾ വച്ചു തറച്ചപ്പോൾ
കുന്ത മുനയാൽ നിൻ നെഞ്ചു തുളച്ചപ്പോൾ
എല്ലാം തികഞ്ഞെന്നു നിൻ ചുണ്ട് ചൊല്ലുമ്പോൾ
എന്റെ നാഥാ നിനക്കെന്തു തോന്നി?…

Leave a comment