ജോസഫ് ചിന്തകൾ 13

ജോസഫ് ചിന്തകൾ 13

ജോസഫ് സ്ത്രീകളുടെ കാവൽക്കാരൻ

 
ദിവസത്തിൽ മൂന്നു പ്രാവശ്യം കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലുവാൻ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നു. മറിയത്തിൻ്റെ ഫിയാത്തിൻ്റെ ഓദ്യോഗിക പ്രാർത്ഥനാ രൂപമാണ് കർത്താവിൻ്റെ മാലാഖ.ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിൽ ജോസഫിൻ്റെ ഫിയാത്തിനെപ്പറ്റി പറയുന്നു. ജോസഫ് മറിയത്തെ വ്യവസ്ഥകളില്ലാതെ സ്വീകരിച്ചതുവഴി മാലാഖയുടെ വാക്കുകളിൽ ജോസഫ് വിശ്വസിക്കുകയായിരുന്നു എന്നു ഫ്രാൻസീസ് പാപ്പ പഠിപ്പിക്കുന്നു. സ്നേഹമെന്ന നിയമം മാത്രമായിരുന്നു ജോസഫിൻ്റ ജീവിതം നയിച്ചിരുന്നത്. മറിയത്തെ അപമാനിതയാക്കാതെ സ്വീകരിക്കാൻ തയ്യാറായ ജോസഫല്ലാതെ ആരാണ് സ്ത്രീത്വത്തിൻ്റെ കാവൽക്കാരനാകാൻ യോഗ്യൻ. മാനസികമായും ശാരീരികമായും വാചികമായും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പ്രകടമായി അരങ്ങേറുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യനായി ജോസഫ് എല്ലാ കാലത്തും നിലകൊള്ളുന്നു.
 
ദൈവവചനത്തോടു നിഷ്ക്രിയമായ ഒരു സഹകരണമായിരുന്നില്ല ജോസഫിനു ഉണ്ടായിരുന്നത്. ധീരവും ദൃഢചിത്തമുള്ളതുമായിരുന്നു ജോസഫിൻ്റെ ഇടപെടലുകൾ. സ്ത്രീകളെ, ജോസഫ് വർഷത്തിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. നിങ്ങളുടെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ആദരിക്കുന്ന പരിപാലിക്കുന്ന ഒരു അപ്പൻ നിങ്ങളുടെ കൂടെയുണ്ട്. അവൻ മറിയത്തിൻ്റെ ഭർത്താവും ഈശോയുടെ വളർത്തപ്പനും എല്ലാ സ്ത്രീകളുടെയും സംരക്ഷകനായ ജോസഫാണ്. ആ നല്ല പിതാവിനെ മറക്കരുതേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Fr. Jaison Kunnel MCBS

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment