അനുദിനവിശുദ്ധർ – ഡിസംബർ 26

🎄🎄🎄 December26 🎄🎄🎄
വിശുദ്ധ എസ്തപ്പാനോസ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു.

അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരില്‍ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവന്‍. അപ്പസ്തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധന്‍ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയില്‍ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂര്‍വ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം (Mark 13.11) നിറവേറപ്പെടുകയും ചെയ്തു. “എസ്തപ്പാനോസുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.”

സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാന്‍ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവന്‍, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. വെല്‍ഷു വിശുദ്ധനായ അമേത്ലു

2. മാര്‍ക്കു ഗെയിറ്റ് മഠത്തിലെ ക്രിസ്തീനാ

3. ഡയനീഷ്യസു പാപ്പാ

4. റോമന്‍ സെനറ്റുകളുടെ മകനായ മാരിനൂസ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

ഉണർന്നെഴുന്നേൽക്കുമ്പോൾ…

എന്റെ ഉണ്ണി ഈശോയെ, ചിലപ്പോഴൊക്കെ അങ്ങ് ജനിച്ച ആ സ്ഥലം ചിത്രങ്ങളിലൊക്കെ കാണുമ്പോൾ ആരും കാണാതെ ഞാൻ ആ ഇടം ഒന്ന് ചുംബിക്കാറുണ്ട്… അപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുള്ളത് ഞാൻ ചുംബിച്ചത് വെറും ഒരു ചിത്രത്തെയല്ല… ഉണ്ണിയായ അങ്ങയെ തന്നെയാണെന്നാണ്… ക്രിസ്തുമസ് ദിവസ്സം കഴിഞ്ഞെങ്കിലും തിരക്കുകൾക്കിടയിൽ ഒരല്പനേരം കണ്ടെത്തി പള്ളിയിലെ പുൽക്കൂടിനു മുന്നിൽ അങ്ങയേയും നോക്കി ഇരിക്കുവാൻ എന്നും ശ്രമിക്കാറുണ്ട്… എന്തോരം കാര്യങ്ങളാണ് ഈശോയെ അങ്ങ് അപ്പോൾ പങ്കു വയ്ക്കുന്നത്… എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം ആ അൽപനേരം കൊണ്ട് അവിടെ നിന്നെനിക്കു കിട്ടാറുണ്ട്… നീളവും, ഭാരവും നിറവും ഒക്കെ കൂടിയോ കുറഞ്ഞോ എന്നൊക്കെ ഓരോ ദിവസ്സവും അളന്നു കുറിച്ചിടുന്ന എനിക്കൊക്കെ എന്നാണ് ഈശോയെ, ഈ പുൽക്കൂട്ടിലേക്കു നോക്കി എന്റെ വളർച്ചയെ മനസ്സിലാക്കാൻ സാധിക്കുന്നത്… കയ്യിലെടുക്കാവുന്ന വലിപ്പത്തിൽ അങ്ങ് എന്റെ മുന്നിൽ ചെറുതായിതന്നപ്പോൾ ഞാനങ്ങു വിചാരിച്ചു പോയി ഞാൻ അങ്ങയെക്കാൾ വലുതല്ലേ എന്ന്… അതുകൊണ്ടായിരിക്കും അല്ലേ ഈശോയെ, ദൈവത്തെയും ദൈവീക കാര്യങ്ങളെയും തിരുസഭയെയും സഭാസംവിധാനങ്ങളെയും ഒക്കെ ചോദ്യം ചെയ്യാൻ എന്റെ നാവും കയ്യും ബുദ്ധിയുമൊക്കെ ഉയരുന്നത്… ഞാൻ എത്ര ചെറുതായിപ്പോയി എന്ന് ചിന്തിച്ചുതുടങ്ങുമ്പോൾ, വിചാരിക്കുന്നതിലും എത്രയോ വലുതാണ് ഞാൻ എന്ന് ധൈര്യം പകർന്നു തരുവാനും ഞാൻ എത്രയോ വലിയവനാണ് എന്ന് വിചാരിച്ചു ജീവിക്കുമ്പോൾ, അതൊക്കെ വെറുമൊരു തോന്നൽ മാത്രമാണെന്ന് കാണിച്ചുതന്നു എന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കുവാനും ഒരേ സമയം അങ്ങേക്ക് സാധിക്കുന്നതെങ്ങനെ എന്റെ ഉണ്ണീശോയെ?… ആ കുഞ്ഞിക്കാലുകളും കവിളുകളുമൊക്കെ എന്റെ പരുക്കൻ ഹൃദയത്തെയും ജീവിതത്തെയും ഒക്കെ എനിക്ക് ചൂണ്ടി കാണിച്ചു തരുന്നു ഈശോയെ… ഈശോയെ, മറ്റു പലരെയും പലതിനെയും നോക്കി ഞാൻ നിയന്ത്രിച്ചു കൊണ്ടിരുന്ന എന്റെ ജീവിതത്തെ ഇനിമുതൽ ഈ പുൽക്കൂട്ടിലേക്കു നോക്കി ക്രമീകരിക്കുവാൻ അനുഗ്രഹിക്കേണമേ… അങ്ങനെ അങ്ങയുടെ ജീവിതത്തിലെ ഓരോ ദിവസ്സവും പുൽക്കൂട് മുതൽ ആ കുരിശുവരെ ഹൃദയം കൊണ്ട് അങ്ങയോടു ചേർന്ന് പിഞ്ചെല്ലുവാൻ അനുഗ്രഹിക്കേണമേ… ആമേൻ

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment