ജോസഫ് : ഫലം ചൂടി നിൽക്കുന്ന വൃക്ഷം

ജോസഫ് ചിന്തകൾ 171

ജോസഫ് : ഫലം ചൂടി നിൽക്കുന്ന വൃക്ഷം

 
സദാ ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷമാണ് യൗസേപ്പിതാവ്. നിത്യ പിതാവിൻ്റെ പ്രതിനിധിയായി ഈ ഭൂമിയിൽ ജീവിച്ച യൗസേപ്പിനെ സമീപിച്ചവരാരും നിരാശരായി മടങ്ങിയിട്ടില്ല. ജിവിതത്തിൻ്റെ സങ്കീർണ്ണമായ നിമിഷങ്ങളിലും വേദനിപ്പിക്കുന്ന ചുറ്റുപാടുകളിലും നസറത്തിലെ ഈ മരപ്പണിക്കാരൻ ദൈവഹിതത്തെ അവിശ്വസിച്ചില്ല. സദാ ജാഗരൂകതയോടെ അവർ നിലകൊണ്ടു .അതിനാൽ തന്നെ സമീപിക്കുന്നവർക്കെല്ലാം അവർക്കാവശ്യമായതു നൽകാൻ യൗസേപ്പിതാവിനു സാധിച്ചു.
 
“യൗസേപ്പിൻ്റെ പക്കൽ പോവുക ” എന്ന വിശേഷണത്തിൽ അവൻ ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷമാണന്നെ യാഥാർഥ്യം ഒളിഞ്ഞിരിപ്പുണ്ട്. വൃക്ഷത്തിലെ ഫലങ്ങൾ എപ്പോഴും കീഴ്പോട്ടാണ് വളരുന്നത് , അതു മറ്റുള്ളവർക്കു ദാനമായി നൽകാനുള്ളതാണ്. ഒരു വൃക്ഷവും അതിൻ്റെ ഫലങ്ങൾ തനിക്കു വേണ്ടി സംഭരിച്ചു വയ്ക്കുന്നില്ല.
 
ജീവൻ സമൃദ്ധമായി നൽകാൻ വന്ന ദൈവപുത്രൻ്റെ വളർത്തു പിതാവും തൻ്റെ പക്കൽ വരുന്നവരെ നിരാശരാക്കാറില്ല. പരിശുത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളാലും നിറഞ്ഞ നീതിയുടെ ഫലവൃക്ഷമായ യൗസേപ്പിൽനിന്നു ജീവൻ തുടിക്കുന്ന ഫലങ്ങൾ നമുക്കും സ്വീകരിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment