ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

Jaison Kunnel MCBS's avatarJaison Kunnel MCBS

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ ചേർക്കുന്നു.1. ഈശോയുടെ ഹൃദയം; ഒരു യഥാർത്ഥ മനുഷ്യന്റെ ഹൃദയം

ദൈവം എങ്ങനെ മനുഷ്യരൂപമെടുത്തു എന്ന മഹാരഹസ്യം മനസ്സിലാക്കാൻ നമുക്ക് വലിയ ബുദ്ധിമുട്ടാണ് . ഇത് നമ്മുടെ വിശ്വാസത്തിന്റെ മുഖ്യരഹസ്യമാണ്. അത്യുന്നതനായ ദൈവം, അവർണ്ണനീയനായവൻ, മാലാഖമാർ ആരാധിക്കുന്ന ദൈവം ഒരു മനുഷ്യനായി. അവൻ നമ്മുടെ ബലഹീനതകളും ചാപല്യങ്ങളും ഉൾക്കൊണ്ടു. അവൻ നമ്മളിൽ ഒരുവനെപ്പോലെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നത്തെ അപ്പം നേടി. അവൻ സ്നേഹിക്കുകയും കരയുകയും ആശ്വസിപ്പിക്കുകയും സഹിക്കുകയും ചെയ്തു.തിരുഹൃദയത്തിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ച ഒരു ഹൃദയം നാം കാണുന്നു. മാംസളമായ ഒരു ഹൃദയം. ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിന്റെ ഒരു അംശം മാത്രമല്ല സ്വീകരിച്ചത്. മറിച്ച്, നമ്മുടെ മനുഷത്വം മുഴുവനുമാണ്. ഇതു നമ്മളെ നിരന്തരം ആശ്വസിപ്പിക്കേണ്ട യാഥാർത്ഥ്യമാണ്. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ്‌ അവന്‍ (ഹെബ്രാ. 4:15).

2. ഈശോയുടെ ഹൃദയം; സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം

ഈശോയുടെ…

View original post 351 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment