മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ

Jaison Kunnel MCBS's avatarJaison Kunnel MCBS

ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞു പിറ്റേദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാസന്ദേശവും തമ്മിലുള്ള ബന്ധം, വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്.

മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം

അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകരസ്നേഹവും അവൻ്റെ അമ്മയുടെ സഹരക്ഷകാ-സ്നേഹവും വെളിവാക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി ഫാത്തിമാസന്ദേശങ്ങളുടെ ഭാഗം തന്നയാണ്. ലോകപ്രശ്നങ്ങൾക്കു പരിഹാരമായും ആത്മാക്കൾ നരകത്തിൽ പോകുന്നതു തടയാനുള്ള രാക്ഷാമാർഗ്ഗമായും മറിയം തന്നെ നിർദ്ദേശിക്കുന്ന മറുമരുന്നാണ് വിമലഹൃദയഭക്തി.

വിമലഹൃദയ ഭക്തി: ഈശോ ആഗ്രഹിച്ച ഭക്തി

1917 ജൂലൈയിലെ മൂന്നാം ഫാത്തിമാ ദർശനത്തിൽ, പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരത കാണിച്ചുകൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകര കാഴ്ച കണ്ട് അവർ മരണത്തിനു കീഴടങ്ങേണ്ടിവരുമായിരുന്നുവെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചുതള്ളേണ്ട തമാശയല്ലന്നാണ് പഠിപ്പിച്ച മറിയം നരകത്തിൻ്റെ ഭയാനകമായ കാഴ്ചകൾക്കുശേഷം അവളുടെ വിമലഹൃദയത്തോടുള്ള ഭക്തിയും പാപപരിഹാരത്തിനായി അഞ്ച് ആദ്യ ശനിയാഴ്ചകളിൽ പാപസങ്കീർത്തനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കുവാനും റഷ്യയെ മറിയത്തിൻ്റെ വിലമഹൃദയത്തിനു പ്രതിഷ്ഠിക്കുവാനും ആവശ്യപ്പെട്ടു.

ജൂണിൽ പരിശുദ്ധ. മറിയം ലൂസിക്കു ദർശനം നൽകിയപ്പോൾ ഇപ്രകാരം പറഞ്ഞു: “ഈശോയ്ക്ക് ലോകത്തിൽ എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണമെന്ന് ആഗ്രഹമുണ്ട്. ഇതു അംഗീകരിക്കുന്നവർക്ക് ഞാന്‍ രക്ഷ വാഗ്ദാനം ചെയ്യുന്നു. ആ ആത്മാക്കളെ ദൈവത്തിൻ്റെ കീരീടം അലങ്കരിക്കാൻ…

View original post 360 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment