ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്

ജോസഫ് ചിന്തകൾ 191

ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്.

 
മറ്റൊരിക്കലും ഇല്ലാത്ത വിധം ലോകത്തിനു യൗസേപ്പിതാവിനെ ആവശ്യമുള്ള സമയമാണ് ഈ കാലഘട്ടം. അവൻ്റെ നിശബ്ദതയും ശ്രവിക്കലും ദൈവവചനത്തോടുള്ള ക്രിയാത്മക അനുസരണവും ജീവിത വിജയത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണ്. ദൈവത്തിൻ്റെ മൃദു സ്വരം ശ്രവിക്കാൻ ധൈര്യവും തുറവിയുമുള്ള ഒരു ഹൃദയം അവശ്യമാണന്നാണ് നസറത്തിലെ മരണപ്പണിക്കാരൻ്റെ രീതിശ്വാസ്ത്രം.
 
യൗസേപ്പിൻ്റെ സ്വപ്നങ്ങൾ ഒക്കെയും യൗസേപ്പിതാവു സ്നേഹിച്ചവരുടെയും യൗസേപ്പിതാവിനെ സ്നേഹിച്ചവരുടെയും സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളിൽ ഒരിക്കലും “അഹം ” രംഗ പ്രവേശനം നടത്തിയിരുന്നില്ല. സ്വയം ചെറുതാകാനും മറ്റുള്ളവർക്കായി വ്യയം ചെയ്യുവാനുമുള്ള അവൻ്റെ സന്നദ്ധതയുടെ മുമ്പിൽ ഒരു പലായനവും പരാജയമായിരുന്നില്ല. ദൈവം കൂടെ സഞ്ചരിക്കുന്ന അനുഭവമായിരുന്നു.
 
നമ്മുടെ സ്വപ്നങ്ങൾ നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ സ്വപ്നങ്ങളായി മനസ്സിലാക്കാനും പലായനങ്ങളിൽ കൂടെ നടക്കുന്ന ദൈവസാന്നിധ്യം തിരിച്ചറിയുവാനും യൗസേപ്പിതാവിൻ്റെ സഹായം ലോകത്തിനു ഇന്നു വളരെ ആവശ്യമാണ്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment