ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ

ജോസഫ് ചിന്തകൾ 197

ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ

 
രണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ലക്ഷകണക്കിനു ജനങ്ങൾക്കു പ്രത്യാശ നൽകുന്ന ഗാനമാണ്.
 
Jesus Christ, you are my life
Alleluia, alleluia
Jesus Christ, you are my life
You are my life, alleluia
 
ഈശോ മിശിഹായെ, നീയാണെൻ്റെ ജീവിതം
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഈശോ മിശിഹായെ, നീയാണെൻ്റെ ജീവിതം,
നീയാണെൻ്റെ ജീവിതം ഹല്ലേലുയ്യാ
 
എന്നാണ് ഈ ഗാനത്തിലെ പ്രാരംഭ വരികൾ
 
ഈശോയെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നവൻ സ്വയം രക്ഷപ്പെടുകയും മറ്റുള്ളവർക്കു രക്ഷയുടെ മാർഗ്ഗവുമായിത്തീരുന്നു. അവരുടെ ജീവിതം നിരന്തരം ഹല്ലേലുയ്യാ ആയി പരിണമിക്കുന്നു ഈശോയെ സ്വജീവിതത്തിൻ്റെ ഭാഗമായി അംഗീകരിച്ച് അവനിൽ വിശ്വാസമർപ്പിച്ച് അവനു സംരക്ഷണമേകിയ യൗസേപ്പിതാവിൽ സദാ നിഴലിച്ചു നിന്നതും ഈ മനോഭാവം തന്നെയായിരുന്നു.
 
ഈശോയെ നീയാണെൻ ജീവിതവും സർവ്വസ്വവും എന്നു വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരുടെ ജീവിതം എന്നും പ്രത്യാശ നിറഞ്ഞതും മറ്റുള്ളവർക്കു സമാധാനം പകരുന്നതുമായ സ്തുതിഗീതകമായി മാറുന്നു. യൗസേപ്പിതാവ് ഈശോയെ സ്വന്തമാക്കിയതുപോലെ നമുക്കും അവനെ സ്വന്തമാക്കി ഹല്ലേലുയ്യാ പാടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment