ഇസ്ലാമതത്തിലും ബഹുമാനിക്കപ്പെടുന്ന ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ

Jaison Kunnel MCBS's avatarJaison Kunnel MCBS

യുറോപ്പിൽ പ്രത്യേകിച്ചു ജർമ്മനയിൽ ജൂൺ 27 ഉറങ്ങുന്ന ഏഴു വിശുദ്ധരുടെ (Siebenschläfer- Seven Sleepers ) ഓർമ്മദിനം ആഘോഷിക്കുന്നു. ആ വിശുദ്ധരെക്കുറിച്ചുള്ള ഒരു കുറിപ്പ്.

ഡേസിയൂസ് (Decius) എന്ന റോമൻ ചക്രവർത്തിയുടെ മതപീഡനം സഹിക്കാനാവാതെ ക്രൈസ്തവർ ഉന്നടങ്കം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം (എകദേശം(AD 250.) എഴു ക്രൈസ്തവ യുവാക്കൾ എഫേസൂസ് നഗരത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാന്നും വിജാതിയ ദൈവങ്ങളെ അംഗികാരിക്കാനും തയ്യാറാകാത്ത അവർ അവിടെ പ്രാർത്ഥനാനിരതരായി കഴിഞ്ഞു ക്രമേണ അവർ ഗാഡ നിദ്രയിലേക്ക് വഴുതിവീണു. ഇതിൽ കോപാകുലനായ ഡേസിയൂസ് ചക്രവർത്തി ഗുഹയുടെ കവാടം അടപ്പിച്ചു.
ഡേസിയൂസ് മരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ക്രിസ്തുമതത്തിന് ക്രമാനുഗതമായി റോമാ സാമ്രാജ്യത്തിൽ അംഗീകാരം കൈവന്നു.

തെയോഡോസിയൂസ് മൂന്നാമന്റെ (Theodosius III) കാലമായപ്പോൾ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി.

രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഒരു ദിവസം ഭുഉടമസ്ഥൻ, തന്റെ കന്നുകാലികൾക്ക് പാർക്കാനായി ഗുഹയുടെ കവാടം തുറന്നു. അപ്പോൾ എഴു യുവാക്കൾ ഉറങ്ങുന്നതായി കണ്ടു. രണ്ട് നൂറ്റാണ്ടിനു ശേഷം ആദ്യമായി സൂര്യപ്രകാശം അവരുടെ കണ്ണുകളിൽ സ്പർശിച്ചപ്പോൾ അവർ നിദ്രവിട്ടുണർന്നു.രണ്ട് നൂറ്റാണ്ടിലെ ഉറക്കം ഒരു രാത്രിയുറക്കം പോലെ അവർക്ക് അനുഭവപ്പെട്ടു. ഗുഹയിൽ നിന്നിറങ്ങി ഭക്ഷണം അന്വേഷിച്ചപ്പോൾ ക്രിസ്തുമതം എഫേസൂസിൽ ഒരു പീഡിതമതം ആയിരുന്നില്ല. ഭൂരിഭാഗം ജനങ്ങളും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും കുരിശിനെ വണങ്ങുകയും ചെയ്യുന്നതായി അവർ മനസ്സിലാക്കി.

ഡേസിയൂസ് ചക്രവർത്തിയുടെ കാലത്തെ നാണയത്തുട്ടകളുമായി ഭക്ഷണം അന്വേഷിച്ചിറങ്ങിയ യുവാക്കളെ കണ്ട് ജനം അത്ഭുതപ്പെടുകയും സ്ഥലത്തെ മെത്രനായ മാരീനൂസിനെ(Marinus)…

View original post 271 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment