ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

ജോസഫ് ചിന്തകൾ 206

ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

 
ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യൻ്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു.
 
നമ്മുടെ സന്തോഷം, ദൈവത്തിൻ്റെ സന്തോവും അവൻ്റെ പരിധിയില്ലാത്ത സാതന്ത്ര്യത്തിൻ്റെ പൂർണ്ണതയും അവൻ്റെ സ്നേഹത്തിൻ്റെ പൂർണ്ണതയും പങ്കുവയ്ക്കുന്നതിലടങ്ങിയിരിക്കുന്നു. എന്നു മെർട്ടൺ ദ സെവൻ സ്റ്റോറി മൗണ്ടനിൽ കുറിക്കുന്നു. ദൈവത്തിൻ്റെ സന്തോഷവും അവൻ്റെ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ പൂർണ്ണതയും അവൻ്റെ സ്നേഹത്തിൻ്റെ പൂർണ്ണതയും അക്ഷരാർത്ഥത്തിൽ പങ്കുവച്ചാണ് യൗസേപ്പിതാവ് ജിവിതത്തിൽ സന്തോഷം കണ്ടെത്തിയത്.
 
ദൈവത്തിൽ സന്തോഷം കണ്ടെത്തിയതിനാൽ മാനുഷിക വേദനകളോ, ത്യാഗങ്ങളോ, പരിത്യാഗങ്ങളോ യൗസേപ്പിതാവിനെ ദു:ഖിതനാക്കുകയോ നിരാശയിലേക്കു വീഴ്ത്തുകയോ ചെയ്തില്ല. ദൈവപിതാവിൻ്റെയും ദൈവപുത്രൻ്റെയും ദൈവാത്മാവിൻ്റെയും ദൈവമാതാവിൻ്റെയും സന്തോഷം യൗസേപ്പിതാവ് തൻ്റെ ജീവിത ഭാഗമാക്കി മാറ്റിയിരുന്നു. അതു തന്നെയായിരുന്നു നസറത്തിലെ ആ മരപ്പണിക്കാരൻ്റെ ശ്രേഷ്ഠതയും. ദൈവത്തിൻ്റെ സന്തോഷം ഒരുവൻ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കുമ്പോൾ അവൻ അനുഭവിക്കുന്ന സന്തോഷമാണ് യഥാർത്ഥമായ ആത്മീയ സന്തോഷം അതിനു മാത്രമേ ജീവിതത്തിനു സംതൃപ്തി പകരാനാവു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment