ജോസഫ് ചിന്തകൾ 209
ജോസഫ് അരികിൽ ഇരിക്കാൻ മടികാണിക്കാത്തവൻ
“അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.…
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതെ നിനച്ചുപോയി
ഒരു മാത്ര വെറുതെ നിനച്ചുപോയി “
ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്കു ജി. ദേവരാജൻ മാഷിൻ്റെ സംഗീതത്തിൻ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് സ്വരം നൽകിയ മനോഹരമായ ഒരു ഗാനമാണ്
ഈ സിനിമാ ഗാനത്തിൽ നിന്നാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. പ്രണയ ഭംഗത്തിൻ്റെ നഷ്ടബോധങ്ങൾ സിനിമയിലെ ഈ വരികളിൽ നിറയുന്നുണ്ടെങ്കിലും തിരുകുടുംബത്തിൽ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. ഈശോയോടും മറിയത്തോടും കൂടെ ആയിരിക്കാൻ എന്നും താൽപര്യം കാട്ടിയ വ്യക്തിയായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. തിരു കുടുംബത്തിൻ്റെ പാലകൻ സഭയുടെ പാലകനായി നിലകൊള്ളുമ്പോഴും അവൻ്റെ മന്ത്രം സഭയോടൊപ്പം കൂടെയായിരിക്കുക എന്നതാണ്. സഭാ മക്കളുടെ അടുത്തിരിക്കാൻ യൗസേപ്പിതാവിനു യാതൊരു മടിയുമില്ല. അവൻ്റെ മദ്ധ്യസ്ഥം യാചിക്കുന്ന ആർക്കും “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.… ” എന്ന നഷ്ടബോധത്തിൻ്റെ അനുഭവം ഉണ്ടാവില്ല. അതാണ് യൗസേപ്പിതാവു തരുന്ന ഉറപ്പ്.
ആ വത്സല പിതാവിൻ്റെ സന്നിധിയിൽ നമുക്കും ജീവിതത്തെ സുരക്ഷിതമാക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements


Leave a comment