നിസംഗത അറിയാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 210

ജോസഫ്: നിസംഗത അറിയാത്ത മനുഷ്യൻ

 
നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ എഴുത്തുകാരനായിരുന്നു നോബൽ സമ്മാനാർഹനായ ഏലീ വീസൽ. അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇപ്രകാരം എഴുതി:
 
“സ്നേഹത്തിൻ്റെ എതിരാളി വെറുപ്പല്ല, നിസംഗതയാണ്.
 
കലയുടെ എതിരാളി വൈരൂപ്യമല്ല, നിസംഗതയാണ്.
 
വിശ്വാസത്തിൻ്റെ എതിരാളി പാഷണ്ഡതതയല്ല, നിസംഗതയാണ്.
 
ജിവൻ്റെ എതിരാളി മരണമല്ല, നിസംഗതയാണ്.”
 
ജീവിതത്തിൻ്റെ ഒരു അവസരത്തിലും നിസംഗത പുലർത്താൻ അറിയാത്ത മനുഷ്യനായിരുന്നു യൗസേപ്പിതാവ്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ നിസംഗത പുലർത്താൻ പല പഴുതുകളും മാനുഷികമായ രീതിയിൽ യൗസേപ്പിതാവിനു കണ്ടെത്താമായിരുന്നു എങ്കിലും അവൻ ജീവിതത്തോടു ദൈവം ഏല്പിച്ച കടമകളോട് ഭാവാത്മകമായി പ്രതികരിച്ചു.
 
ചിലരുടെ നിസംഗത നിരവധി ജീവിതങ്ങൾ എടുത്തട്ടുണ്ട്. സ്വന്തം ബോധ്യങ്ങളും കാഴ്ചപ്പാടുകളും സ്വാർത്ഥലാഭത്തിനായി മറ്റുള്ളവരുടെ മുമ്പിൽ പണയം വയ്ക്കുമ്പോൾ നിസംഗത എന്ന മൂടുപടം അണിയാനാണ് പലരുടെയും ശ്രമം. അവയോന്നിനും യഥാർത്ഥ സമാധാനം നൽകാനാവില്ല.
 
മനുഷ്യജീവിനെ കാർന്നുതിന്നുന്ന നിസംഗത എന്ന വൈറസിനെ ഉന്മൂലനം ചെയ്യാൻ യൗസേപ്പിതാവിലേക്കു നമുക്കു തിരിയാം
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment