അങ്ങയുടെ ഹിതം നിറവേറട്ടെ

ജോസഫ് ചിന്തകൾ 244
അങ്ങയുടെ ഹിതം നിറവേറട്ടെ ! യൗസേപ്പിതാവിൻ്റെ ജീവിതത്തിന്റെ ഉള്ളടക്കം
 
കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിൻ്റെ തിരുനാൾ ദിനത്തിൽ അവൾ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിൽ കിടന്ന് സെപ്റ്റംബർ 14, 1941ൽ വി. എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം എഴുതി: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത് മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്രഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ, സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു.”
 
ഈശോയുടെ കുരിശോളം കീഴ് വഴങ്ങിയ ജീവിതത്തെക്കുറിച്ചാണ് ഈ ധ്യാനചിന്തയെങ്കിലും യൗസേപ്പിതാവിൻ്റെ ഭൂമിയിലെ ഈ ജീവിതവും ഈ ധ്യാനചിന്തയിൽ നമുക്കു കാണാൻ കഴിയും.
 
“അങ്ങയുടെ ഹിതം നിറവേറട്ടെ ! എന്നത് രക്ഷകൻ്റെ പോലെ തന്നെ രക്ഷകന്റെ വളർത്തു പിതാവിൻ്റെയും ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നു . സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് അവൻ്റെയും ജീവിതം പ്രമാണമായിരുന്നു. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യാൻ യൗസേപ്പിതാവും സന്നദ്ധനായി. സ്വന്തം കുരിശെടുക്കുക എന്നാൽ ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ പോവുക എന്നതാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment