യേശുവേ… എന്നേശുവേ… Yeshuve Enneshuve… Fr. Xavier Kunnumpuram mcbs

യേശുവേ… എന്നേശുവേ… Yeshuve Enneshuve…

Fr. Xavier Kunnumpuram mcbs

Advertisements

Song : Yeshuve…Enneshuve…
Type : Christian Devotional
Lyrics & Music : Fr.Xavier Kunnumpuram mcbs
Singing : Master Rithuraj
Orchestration and Mastering : Pradeep Tom
Voice Recording : HAT3 Studio Ernakulam
Visual Direction and Cuts : Fr. Xavier Kunnumpuram mcbs
Produced and Published by TONE OF CHRIST MEDIA
Technical Assistance : Leo Sunny, Jince George and Justin

Lyrics:
യേശുവേ എന്നേശുവേ
നീ തീരാത്ത സ്നേഹമല്ലേ
യേശുവേ എൻ ദൈവമേ
നീ നിറയുന്നെൻ പ്രാണനല്ലേ
ഉണരുന്നു എൻ മാനസം
നീയെന്നിൽ ഉണർന്നിടുമ്പോൾ
നിറയുന്നു എൻ ജീവിതം
നീ പകരുന്നൊരാത്മാവിനാൽ
അറിയാതെ പോയൊരാ സ്നേഹമേ
അലിവുള്ള ദൈവത്തിൻ ദാനമേ
ഇനിയില്ല ജീവിതം നീയില്ലാതെ
യേശുവേ എന്നേശുവേ
നീ തീരാത്ത സ്നേഹമല്ലേ
യേശുവേ എൻ ദൈവമേ
നീ നിറയുന്നെൻ പ്രാണനല്ലേ

എവിടെല്ലാം പോയാലും കൂടെയാകാൻ
അവിടെല്ലാം നീയുണ്ടന്നറിഞ്ഞില്ല ഞാൻ
ഏതൊക്കെ ദുരിതങ്ങൾ താണ്ടിയാലും
നീകരം പിടിച്ചതുമറിഞ്ഞില്ല ഞാൻ
കാണുന്നു ഞാനാക്കണ്ണുകളിൽ
കാരുണ്യക്കടലിൻ തിരമാലകൾ
കേൾക്കുന്നു ഞാനാ മൊഴികളിൽ
തേനൂറും ആശ്വാസ തുള്ളികളും


മുറിവേറ്റു കേഴുമാ കുഞ്ഞാടുപോൽ
പാപത്തിലകപ്പെട്ട നാളുകളിൽ
കരം നീട്ടിയെന്നെ ഉയർത്തിയതും
തോളേറ്റി നടന്നതുമറിഞ്ഞില്ല ഞാൻ
കാണുന്നു ഞാനാക്കണ്ണുകളിൽ
കാരുണ്യക്കടലിൻ തിരമാലകൾ
കേൾക്കുന്നു ഞാനാ വചനങ്ങളിൽ
തേനൂറും ആശ്വാസ തുള്ളികളും

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment