ദൈവപിതാവിൻ്റെ ഭൂമിയിലെ പങ്കാളി

ജോസഫ് ചിന്തകൾ 258
ജോസഫ് ദൈവപിതാവിൻ്റെ ഭൂമിയിലെ പങ്കാളി
 
ആഗസ്റ്റു മാസം ഇരുപത്തിമൂന്നാം തീയതി അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ ആണ് ഡൊമിനിക്കൽ മൂന്നാം സഭയിലെ അംഗമായിരുന്നു റോസാ ഒരിക്കൽ ഈശോ അവളോടു , “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക.” ഈശോയുമായി പതിവായി സംസാരിച്ചിരുന്ന അവൾ ഒരിക്കൽ ഇപ്രകാരം എഴുതി: “കഷ്ടതകൾക്കു ശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ… … വേദകളും കഷ്ടപ്പാടുകളും കൂടാതെ കൃപയുടെ ഉന്നതിയിലെത്താൻ കഴിയില്ല… സമരങ്ങൾ കൂടുന്നതിനനുസരിച്ച് കൃപയുടെ ദാനങ്ങൾ വർദ്ധിക്കുന്നു… പറുദീസയിലേക്കുള്ള ഏക യഥാർത്ഥ ഗോവണി കുരിശാണ്, കുരിശില്ലാതെ സ്വർഗത്തിലേക്ക് കയറാൻ മറ്റൊരു വഴിയുമില്ല”
 
ലിമായിലെ വിശുദ്ധ റോസായോട് എൻ്റെ പങ്കാളിയായുക എന്നു ഈശോ പറഞ്ഞെങ്കിൽ. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് നസറത്തിലെ ഒരു മരപ്പണിക്കാരനോട് പിതാവായ ദൈവം പറഞ്ഞു ഭൂമിയിലെ എൻ്റെ പങ്കാളി ആകുക, ആ നീതിമാൻ ആ സ്വരം ശ്രവിച്ചു ആ കടമ ഭംഗിയായി നിർവ്വഹിച്ചു. അതിനാൽ സ്വർഗ്ഗത്തിലും പിതാവായ ദൈവം അവനെ തൻ്റെ കൃപകളുടെ വിതരണക്കാരനാക്കി ഉയർത്തി.
 
യൗസേപ്പിതാവിൻ്റെ ഈ ഭൂമിയിലെ ജീവിതം കുരുശുകളും സഹനങ്ങളും നിറഞ്ഞതായിരുന്നു, അവ നിശബ്ദമായി പരാതി കൂടാതെ സഹിച്ചപ്പോൾ അവ സ്വർഗ്ഗത്തിലേക്കു കയറാനുള്ള ചവിട്ടുപടികളായി രൂപാന്തരപ്പെട്ടു.
 
നാം ചെയ്യാനായി ദൈവം എൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നമുക്കു വിശ്വസ്തയോടെ പങ്കാളിയാകാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment