കൊച്ചേച്ചിയുടെ സ്നേഹം

*കൊച്ചേച്ചിയുടെ സ്നേഹം – ക്രിസ്തുവിലുള്ള സ്നേഹത്തെയും വിശ്വാസത്തെയും പ്രതി പ്രതിസന്ധി നേരിടുന്ന എന്റെ ഒരാത്മസുഹൃത്തിന് ഞാൻ കഴിഞ്ഞ വർഷം 2020 സെപ്റ്റംബർ മാസം എന്റെ കൊച്ചേച്ചി കൊച്ചുത്രേസ്യായുടെ ഒരു തിരുസ്വരൂപം അയച്ചു നൽകുകയുണ്ടായി. സ്പീഡ് പോസ്റ്റ് വഴി അയച്ചിട്ടും അത് അയക്കുന്നതിൽ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായി. ഏറെ വൈകി ആണെങ്കിലും അവിടെ അത് എത്തി. അപ്പോഴോ അഡ്രസ്‌ പിൻകോഡ് മാറി പോയിരുന്നു. വീണ്ടും അല്പം കൂടെ എന്റെ സഹോദരി തുല്യമായ സുഹൃത്തിന് കാത്തിരിക്കേണ്ടി വന്നു. അങ്ങനെ കിട്ടി. നിർഭാഗ്യവശാൽ കൊറിയർ ടീമിന്റെ അനാസ്ഥ മൂലം തിരുസ്വരൂപത്തിന്റെ പാദങ്ങൾ പല കഷ്ണങ്ങളായി പൊട്ടി പോയി. ആൾക്കും എനിക്കും വിഷമം ആയി. പിന്നെ അത് ഒട്ടിച്ചു ചേർത്തു വച്ചു. ആ ചേച്ചിയുടെ വാക്കുകളിൽ നിന്ന് “കൊച്ചുത്രേസ്യാ പുണ്യവതിയുടെ ഈ രൂപം വീട്ടിൽ വന്നതിൽ പിന്നെ എല്ലാ ദിവസവും നിറയെ പൂക്കൾ അവിടത്തെ ചെടികളിൽ ഉണ്ടാവുന്നുണ്ട്”. അതിനേക്കാൾ വലിയ അത്ഭുതം ഈ തിരുസ്വരൂപം വെഞ്ചിരിച്ചു ഭവനത്തിൽ സ്ഥാപിച്ചത് മുതൽ ഇന്ന് വരെ അതായത് ഒരു വർഷമായിട്ടും ഒരു തരി പൊടി പോലും ഏൽക്കാതെ വെണ്മയോടെ നിറഞ്ഞു നിൽക്കുന്നു”.

ഇന്ന് ഈ രൂപത്തിന്റെ ചിത്രം എനിക്ക് അയച്ചു തന്നപ്പോൾ ആണ് അത് എനിക്ക് പൂർണ്ണ ബോധ്യമായത്. ചുറ്റിലും ഉള്ള മറ്റ് രൂപങ്ങൾ എല്ലാം പൊടി പിടിച്ചിട്ടും ഒരു മങ്ങലും ഏൽക്കാതെ കൊച്ചുറാണി അവിടെ വാഴുന്നു 😇😘. മറ്റുള്ള രൂപങ്ങൾ തുടക്കുമ്പോഴും അത് കറ പിടിച്ചത് പോലെ തന്നെ ഇരിക്കുന്നു. എന്നാൽ ഇന്ന് വരെ ഈ രൂപം ഒന്നു തുടയ്ക്കേണ്ട അവസ്ഥ പോലും ആ സുഹൃത്തിന് വന്നിട്ടില്ല എന്നത് മറ്റൊരു സത്യം. വിശുദ്ധ കൊച്ചുത്രേസ്യയോടും യേശുവിനോടുമുള്ള അചഞ്ചലമായ ആ വ്യക്തിയുടെ സ്നേഹവും ബഹുമാനവുമാണ് അതിന് കാരണം എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ കൊചേച്ചിക്ക് ആ ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു 😇😘❤️. നല്ല ദൈവത്തിന്റെ നാമം വാഴ്ത്തപെടട്ടെ.

 – Love Apostle

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment