അമ്മേ അമ്മേ മാമരിയേ…
അമ്മേ അമ്മേ മാമരിയേ
എൻ ഈശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ…
എന്നെ ചേർക്കണമേ
ജപമാല കൈയ്യിലെടുക്കും ഞാൻ
അമ്മ തൻ കയ്യിൽ പിടിക്കും
സുവിശേഷം കോർത്തോരാനൂലിൽ
ഞാൻ ജീവിതം കോർത്തിന്നു നൽകും
മുത്തുകളെണ്ണി പ്രാർത്ഥിക്കും ഞാൻ
അമ്മ തൻ മുത്തായി മാറും
കൃപകളെല്ലാം ഒഴുകിയെത്തും ആഴിയാണമ്മ
സുകൃതമെല്ലാം കോർത്തുവെച്ച മാലയണമ്മ (2)
അമ്മേ അമ്മേ മാമരിയേ
എൻ ഈശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ
എന്നെ ചേർക്കണമേ
എന്റെ സ്വർഗ്ഗ ജാലകം എന്നും അമ്മേ നീയല്ലോ
എന്റെ സ്നേഹ നീരുറവ എന്നും അമ്മേ നീയല്ലോ
എന്റെ സ്നേഹ ശ്വാസമാകു അമ്മേ മാതാവേ
എന്റെ ജീവ താളമാകു അമ്മേ മാതാവേ
അമ്മേ അമ്മേ മാമരിയേ
എൻ ഈശോ വാണൊരു ആലയമേ
അമ്മേ അമ്മേ നിൻ ഹൃദയേ
എന്നെ ചേർക്കണമേ


Leave a comment