ഭവന സംരക്ഷകനായ മാർ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

ജോസഫ് ചിന്തകൾ 328
ഭവന സംരക്ഷകനായ മാർ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
 
നസറത്തിൽ മരപ്പണിയിൽ മുഴുകുമ്പോഴും ഈശോയേയും മറിയത്തെയും സംരക്ഷിക്കുന്നതിൽ സജീവ ശ്രദ്ധാലുവായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ആ പിതാവിനോട് നമ്മുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ എന്ന യാചനയാണ് ഈ പ്രാർത്ഥനയുടെ ഉള്ളടക്കം.
 
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ ഭവനങ്ങളെ സംരക്ഷിക്കണമേ. സ്വർഗത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിലേക്ക് നീ അനുഗ്രഹങ്ങൾ വർഷിക്കണമേ. ഞങ്ങളുടെ കൂടെ വസിക്കുകയും സ്നേഹത്തിലും ഐക്യത്തിലും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ദൈവ ഭയം ഞങ്ങളെ ശക്തിപ്പെടുത്തുകയും ഞങ്ങൾ എന്തു ചെയ്താലും പുണ്യത്തിൽ അഭിവൃദ്ധിപ്പെടാനും അതുവഴി സ്വർഗ്ഗത്തിലേക്ക് നയിക്കാനും സഹായിക്കണമേ.
 
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ വാസസ്ഥലത്തിന്റെ താക്കോൽ ഇന്നു ഞാൻ നിനക്കു തരുന്നു. ഞങ്ങൾക്കു ദോഷകരമായ എല്ലാ കാര്യങ്ങളും നീ പൂട്ടുക. ഈശോയുടെയും മറിയത്തിൻറെയും ഹൃദയങ്ങളിൽ എന്നെയും എൻറെ ഭവനത്തെയും എൻറെ പ്രിയപ്പെട്ടവരെയും ബന്ധിച്ചു നിർത്തണമേ. നസ്രത്തിലെ വിശുദ്ധ ഭവനത്തിലെ നിങ്ങളുടെ ദിനങ്ങൾ പോലെ ഞങ്ങളുടെ ദിനങ്ങളും ആയിരിക്കാൻ ഞാൻ നിന്നോടു അപേക്ഷിക്കുന്നു. ആമേൻ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment