യൗസേപ്പിതാവേ, നീതിമാനേ!

ജോസഫ് ചിന്തകൾ 338
വിശുദ്ധ യൗസേപ്പിതാവേ, നീതിമാനേ!
 
വിശുദ്ധ യൗസേപ്പിതാവ് ഒരു നീതിമാനായിരുന്നു.
ധർമ്മിഷ്ഠനായ മറിയത്തെ ഭാര്യയായി സ്വീകരിച്ച നെറിവുള്ള മനുഷ്യൻ;
നമ്മുടെ കർത്താവിന്റെ ദയയുള്ള വളർത്തു പിതാവ്
അങ്ങകലെ ഈജിപ്ത് നാട്ടിലേക്കുള്ള പലായനത്തിൻ്റെ വേദന അവൻ അറിഞ്ഞു
അനുസരണയും ദയയും വിശ്വസ്തതയും മുഖമുദ്രയാക്കിയ അവൻ ദൈവത്തിൻ്റെ കല്പന മടിയില്ലാതെ അനുസരിച്ചു.
ദൈവത്തിൻ്റെ സ്വന്തം കുടുംബത്തിൻ്റെ തലവനായി യൗസേപ്പിതാവ് പേരെടത്തു.
ബാലനായ ഈശോയെ കണ്ടെത്തുന്നതു വരെ അവൻ പുരാതന നഗരത്തിൽ അലഞ്ഞു
ആരുടെ യോഗ്യതകളാണോ ഞങ്ങൾ പ്രകീർത്തിക്കുന്നത് ആ യൗസേപ്പിതാവിന് എല്ലാ ബഹുമാനവും ഉണ്ടായിരിക്കട്ടെ
നല്ലവനായ വിശുദ്ധ യൗസേപ്പിൻ്റെ നാമത്തിൽ ദൈവം ഓരോ ഭവനത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
 
ഒമർ വെസ്റ്റൻഡോർഫ് 1970 ൽ യൗസേപ്പിതാവിനെക്കുറിച്ച് എഴുതിയ ഒരു ഗദ്യകവിതയുടെ സ്വതന്ത്ര വിവർത്തനം.
 
ഫാ ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment