അമ്മ വിചാരങ്ങൾ 02 വിശുദ്ധിയുള്ള ഒരു സൃഷ്ടി

അമ്മ വിചാരങ്ങൾ 2
മറിയത്തേക്കാൾ വിശുദ്ധിയുള്ള ഒരു സൃഷ്ടിയെ ദൈവത്തിന് ലോകത്തിനു നൽകാൻ കഴിയുമായിരുന്നില്ല.
 
പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിലായി ( 1676- 1751) ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു പോർട്ട് മൗറീസിലെ വിശുദ്ധ ലിയോനാർഡ് (Leonard of Port Maurice) മറിയത്തെ ദൈവത്തിൻ്റെ അതുല്യ സൃഷ്ടിയായി അവതരിപ്പിക്കുന്നു.
ഒന്നിനൊന്നിനു ശ്രേഷ്ഠമായ അനന്ത കോടി സൂര്യനുകളെ
ഒന്നിനൊന്നിനു മഹത്തരമായ അനന്ത കോടി ലോകങ്ങളെ
ഒന്നിനൊന്നിനു പരിശുദ്ധരായ അനേകം കോടിമാലാഖമാരെ
ദൈവത്തിനു സൃഷ്ടിക്കാൻ
കഴിയുമായിരുന്നു
എന്നാൽ ദൈവപുത്രൻ്റെ അമ്മയെക്കാൾ കൂടുതൽ പരിശുദ്ധയും ആകർഷകയും കൃപ നിറഞ്ഞവളുമായ ഒരാളെ സൃഷ്ടിക്കുവാൻ അവനു കഴിയുമായിരുന്നില്ല.
മറിയത്തെ അവൻ്റെ അമ്മയാക്കുന്നതിന് അവൻ്റെ സർവ്വശക്തിയുടെ ഭണ്ഡാരത്തിൽ നിന്നു
അവനു നൽകുവാൻ കഴിയുന്നതെല്ലാം സൗന്ദര്യവും നന്മയും വിശുദ്ധിയും പവിത്രതയുമെല്ലാം അവൻ അവൾക്കു കൊടുത്തു.
 
പ്രാർത്ഥിക്കാം.
 
പരിശുദ്ധ കന്യകാമറിയമേ, ദൈവമാതാവായ നീ ഭൂമിയിൽ നിന്നു സ്വർഗ്ഗം തിരഞ്ഞെടുത്ത അതിവിശിഷ്ട സൃഷ്ടിയാണല്ലോ. നിൻ്റെ തിരുക്കുമാരൻ്റെ രക്ഷാകര മാർഗ്ഗങ്ങൾ അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
2021 ഡിസംബർ 18
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment