സുരക്ഷിതനാണ് നീ മകനേ… Fr. Xavier Kunnumpuram mcbs

സുരക്ഷിതനാണ് നീ മകനേ… Fr. Xavier Kunnumpuram mcbs

Advertisements

Daily Prayer Download Link :
https://drive.google.com/file/d/1jltv…

Song | Surakshithananu Nee…
Type | Christian Devotional
Lyrics | Music | Singing | Fr. Xavier Kunnumpuram mcbs
Programming | Mastering | Leo Sunny Mutholapuram
Produced and Published by TONE OF CHRIST MEDIA
Visual Editing | Fr. Xavier mcbs

Daily Prayer Download Link :
https://drive.google.com/file/d/1jltv…

Lyrics:
സുരക്ഷിതനാണ് നീ മകനേ യേശുവിൽ
സുരക്ഷിതനായവൻ നീ
സുരക്ഷിതയാണ് നീ മകളേ യേശുവിൽ
സുരക്ഷിതനായവൾ നീ
അരക്ഷിതനാണെന്ന ചിന്തയാലിന്ന് നീ
ആത്മബലം നഷ്ടമാക്കിടുമ്പോൾ
ഓർക്കുക നിന്നെ നയിക്കുന്നതാരെന്നു
ദൈവത്തിന്നാത്മാവോ ലോകത്തിന്നരൂപിയോ..

അറിഞ്ഞീടുവിൻ നിന്റെ രക്ഷകനേശുവേ
അനുഭവിക്കാമവൻ ശക്തിയെയും
നിന്നില്ലല്ലോ അവൻ വസിച്ചിടുന്നു

നിന്റെ ദുരിതങ്ങൾക്കെല്ലാം കാരണം
ദൈവമാണെന്ന് നീ പറയരുതേ
ദൈവത്തിന്നാത്മാവേ കൈവിട്ടകന്നു നീ ലോകത്തിന്നരൂപിയെ സ്നേഹിച്ചനാൾ മുതൽ
സ്വയമേറ്റതല്ലേയീ ശിക്ഷാവിധികളും

അനുതപിക്കൂ ഉള്ളം നൊന്തു കരഞ്ഞീടൂ
യേശുവിനോടു നീ ഐക്യപ്പെടൂ
അവനേറ്റെടുത്തല്ലോ ശിക്ഷാവിധികൾ

കുരിശിലെ ബലിയാൽ മരണത്തെ ജയിച്ചവൻ
നിനക്കായ്‌ വിജയം ഉറപ്പിച്ചവൻ
യേശുവിൻമേലിനി അധികാരമില്ലാത്ത
സാത്താനെ എന്തിനായ് ഭയപ്പെടേണം
യേശുവിനോടു നീ ചേർന്നിടുകിൽ

ആരാധിക്കാം ഉള്ളിൽ സ്തുതിച്ചു പാടാം
യേശുവിൻ ശക്തിയുണർന്നീടട്ടെ
അവനുണർന്നാൽ തിന്മ കീഴടങ്ങും

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment