SOORYANE UDAYADAYAKKIYORAMME | LATEST MARIAN SONG 2022 | Fr. Sobin Mukhalayil | Amala Amal | Godwin Rosh
{Please Plug in your head phones for a better audio experience!}
SUBSCRIBE NOW
🔔 Turn on the bell icon on the channel for our latest uploads🔔
♫Album : SWARGATHINTE SAMMANAM
♫Song : Sooryane Udayadayakkiyoramme
♫Lyric : Fr. SOBIN MUKHALAYIL
♫Singer : AMALA AMAL
♫Mixing : GODWIN ROSH
♫Recording : GRAMAPHONE STUDIO KATTAPPANA
♫Poster Design : ASTRA
♫Editing : MEM MEDIA WING
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
വെളിപാട് 12 : 1
പാപത്തിന്റെ അടിമത്തത്തിൽ നിന്നും മനുഷ്യമക്കളെ വീണ്ടെടുക്കുവാൻവേണ്ടി മനുഷ്യാവതാരം ചെയ്ത രക്ഷകനായ ഈശോയുടെയൊപ്പം മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി സ്വയം വിട്ടു കൊടുത്തവളാണ് നമ്മുടെ പരി.അമ്മ.
അമ്മയുടെ ജനനതിരുന്നാളിന് വേണ്ടി പ്രാർത്ഥനയോടെയൊരുങ്ങുന്ന എട്ടു നോമ്പിന്റെ ദിനങ്ങളിൽ അമ്മയോടൊപ്പം ആയിരിക്കുവാനും അമ്മയുടെ കരം പിടിച്ചു ഈശോയുടെ തിരുമുഖം ധ്യാനിക്കുവാനുമായി ഇതാ മരിയൻ യൂക്കരിസ്റ്റിക് മിനിസ്ട്രി ഒരുക്കുന്ന ഏറ്റവും പുതിയ മരിയൻ ഗീതം.
സ്വർഗ്ഗത്തിന്റെ സമ്മാനം.
Lyrics
സൂര്യനെ ഉടയാടയാക്കിയോരമ്മേ
പരിശുദ്ധ അമ്മേ മരിയേ
സ്വർഗ്ഗീയ വാതിലായ് വാണിടും തായേ നിൻ
മക്കൾ നിൻ സന്നിധേ വന്നിടുന്നു
പാപചേറ്റിൽ നിന്നും പൊൻ കൃപാ രശ്മിയാൽ
ഞങ്ങളെ എന്നും നീ കാത്തിടണേ
സ്വർഗം നൽകിയ സമ്മാനമേ
ആകാശ മോക്ഷത്തിൻ വാതിലും നീ..
കന്യകമാരുടെ റാണിനീ അമ്മേ…
ഞങ്ങളൊന്നായ് പാടുന്നാവേ മരിയ
ലോക സുഖലോഭ മോഹങ്ങളേറുമ്പോൾ
അമ്മേ നിൻ കൈകളാൽ പുൽകിടണേ (2)
അമ്മേ നിൻ മടിത്തട്ടിൽ അഭയമേകീടണേ
തൂവെള്ള വസ്ത്രത്താൽ പൊതിയണമേ(2)
അമ്മേ നിൻ സുതനുടെ തിരു ഹൃദയത്തിൽ
എന്നെ ചേർക്കണമലിവോടെ നീ
അമ്മേ നിൻ വിദ്യയാൽ പഠിപ്പിക്കണേ നിൻ
പുത്രനെ സ്നേഹിക്കാൻ പിൻചെല്ലുവാൻ

Leave a comment