സങ്കീർത്തനം | Psalm for the First Sunday of Advent | 27-11-2022 | Sabu Philip

സങ്കീർത്തനം | Psalm for the First Sunday of Advent | 27-11-2022 | Sabu Philip

Advertisements

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു സന്തോഷത്തോടെ പോകാം.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.
നന്നായി പണിതിണക്കിയനഗരമാണു ജറുസലെം.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു സന്തോഷത്തോടെ പോകാം.

ജറുസലെമിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഐശ്വര്യമുണ്ടാകട്ടെ!
നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്‍റെ ഗോപുരങ്ങള്‍ക്കുള്ളില്‍സുരക്‌ഷിതത്വവും ഉണ്ടാകട്ടെ!

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു സന്തോഷത്തോടെ പോകാം.

എന്‍റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ ആലയത്തെപ്രതി ഞാന്‍ നിന്‍റെ നന്‍മയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കും.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു സന്തോഷത്തോടെ പോകാം.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment