ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയ്ത ഈശോയെ, കുരിശില്‍ കിടന്നുകൊണ്ട് അങ്ങ് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥി ക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തുവല്ലോ. ക്ഷമാശീലനായ അങ്ങയെ അനുകരിച്ചുകൊണ്ട് എന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനും ഞാന്‍ ദ്രോഹിച്ചിട്ടുള്ളവരോട് ക്ഷമ ചോദിക്കാനുള്ള കൃപ തരണമേ. ഞാന്‍ ശത്രുക്കളോട് ക്ഷമിക്കുകയാണെങ്കില്‍ അവരുടെ ദ്രോഹങ്ങള്‍ ഒന്നും എന്നെ ഏല്‍ക്കുകയില്ലെന്നും, ശത്രു തരുന്ന സഹനം ക്ഷമയോടെ സ്വീകരിച്ചാല്‍ അത് എനിക്ക് അനുഗ്രഹവും എതിരാളിയ്ക്ക് അവ മാനസാന്തരത്തിന് കാരണവുമായി തീരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകമായി ഞാന്‍ ക്ഷമിച്ച്‌ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്ന …………. ആളെ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ഫലമായ ക്ഷമയുടെ അരൂപിയെ വര്‍ഷിക്കണമേ. ആമ്മേന്‍

(3 സ്വര്‍ഗ്ഗ . 3 നന്മ . 3 ത്രിത്വ)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment