Kurishenthi Neengidum… Lyrics

കുരിശേന്തി നീങ്ങിടും നിൻമുഖം എന്നുള്ളിൽ നൊമ്പരമായിടുന്നു (2)
കുരിശുവഹിക്കാൻ നിന്നെ സഹായിക്കാൻ
ശിമയോനായ് മാറിടാൻ ഞാൻ കൊതിപ്പൂ (2)
കുരിശിന്റെ വഴിയേ ഞാൻ വരുന്നു

കുരിശേ നമിക്കുന്നു ക്രൂശിതനെ വാഴ്ത്തുന്നു
കൃപയേറും നിൻമനം തന്നീടണേ (2)

കനിവറ്റ വൈരിയായ് തീർന്നുപോയ്‌ ഞാൻ നാഥാ
എൻപാപം കുരിശിന്റെ ഭാരമേറ്റി (2)
കുന്തം തറച്ച നിൻ നെഞ്ചകമെന്നിൽ
ചങ്കുപിളർക്കുന്ന കാഴ്ചയായി (2)
നാഥാ… പാപിയാമെന്നിൽ കനിയേണമേ

കുരിശേ നമിക്കുന്നു… (2)

രക്‌തമൊഴുകും നിൻ പാണികളെല്ലാമെൻ
പാപത്തിൻ മുള്ളാണി തറച്ചതല്ലേ (2)
തിരുമുഖം തുടച്ചിടാം നിൻപാദം കുമ്പിടാം
കുരിശിന്നു കൂട്ടായ് ഞാൻ വന്നിടാം (2)
നാഥാ… കാൽവരി വഴിയേ ഞാൻ വന്നിടാം

KURISENTHI || Fr. Vipin CMI || Fr. Vinil CMF || Saleena Abraham || Fr. Jerin MCBS || Fr. Lalu MSFS

നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷത മേൽപ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. (ഏശയ്യാ 53:5)

Lyrics: Saleena Abraham, Nellimattom
Music: Fr. Jerin Valiyaparambil. MCBS
Vox: Fr. Vipin Kurisuthara. CMI & Fr. Vinil Kurisuthara. CMF
Orchestration: Athul Joseph Athirampuzha
Mixing & mastering: Jinto John
Recordist: Sachin
Recorded at: Geetham Studio, Kochi
Video& DOP: Eldhose
Direction: Fr. Lalu Thadathilankal. MSFS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment