പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റം പരിശുദ്ധ ത്രിത്വമേ, ഈശോയുടെ ഹൃദയത്തിലെ അനന്തമായ സ്നേഹം ഞാൻ അങ്ങേക്ക് കാഴ്ച വെക്കുന്നു. എന്റെ സ്നേഹത്തെ വർദ്ധിപ്പിക്കണമേ, ആത്മാക്കളെ രക്ഷിക്കണമേ.
ഈശോയെ, എന്റെ ആത്മാവിന്റെ നാളത്തെ
അങ്ങയുടെ സ്നേഹത്താൽ ഉജ്ജ്വലിപ്പിക്കണമേ
അങ്ങയുടെ കരുണയാൽ എന്റെ ഹൃദയമാകുന്ന തിരിയെ കത്തിക്കണമേ.
എന്റെ ബലഹീനമായെരിയുന്ന സ്നേഹജ്വാലയെ
അങ്ങയുടെ കരങ്ങളാൽ സംരക്ഷിക്കണമേ.
അങ്ങയുടെ ഉജ്ജ്വലമായികത്തുന്ന ജ്വാലയിൽ
നിന്നൊരു തീപ്പൊരി അതിൽ വീഴ്ത്തണമേ.
അങ്ങയോടുള്ള സ്നേഹത്താൽ എന്റെ ജ്വാല
ആഹ്ലാദത്തോടെ ആളിക്കത്തിക്കണമേ.
അത് അപരനോടുള്ള സ്നേഹത്താൽ
നിരന്തരമായി ഉജ്ജ്വലിക്കട്ടെ.
അന്ത്യത്തിൽ, എന്റെ സ്നേഹം, അങ്ങയുടെ
സ്നേഹാഗ്നിജ്വാലയിൽ ആമഗ്നമാകട്ടെ.
Advertisements
എല്ലാവർക്കും ഈശോയുടെ തിരുഹൃദയതിരുന്നാളിന്റെ ആശംസകൾ

Advertisements


Leave a comment