കാരുണ്യം നിറയുന്നോരപ്പം
Advertisements
കാരുണ്യം നിറയുന്നോരപ്പം
ഉള്ളിലുൾക്കൊള്ളാൻ ആശയോടെ നിൽക്കുമ്പോൾ
പറയാനാവാത്ത സന്തോഷം
ഇതെനിക്കായി മുറിഞ്ഞ ശരീരം
ഇതെനിക്കായി ചിന്തിയ രക്തം…
അതോർത്തു ഞാൻ നിന്നെ ഉൾക്കൊള്ളട്ടെ… (2)
(കാരുണ്യം നിറയുന്നോരപ്പം)
മണ്ണോളം താഴ്ന്ന ദൈവം
സ്വയമങ്ങ് മുറിവേറ്റ് മനുജനെ വിണ്ണോളമുയർത്തി (2)
പാദം കഴുകി പ്രാണൻ പകർന്ന്
പുതിയൊരു പെസഹാ കുഞ്ഞാടായി (2)
// വാവ എൻ ഏശുനാഥാ
വാവ എൻ സ്നേഹനാഥ
ഹാ എൻ ഹൃദയം തേടിടും സ്നേഹമേ
വാവ എൻ ഏശുനാഥ //
ഏകജാതനെ നൽകാൻ
തിരുമനസായ ദൈവം അത്രമേൽ എന്നെ സ്നേഹിച്ചു (2)
ബലിയായി കുരിശിൽ പൂർണ്ണമായി നൽകി
നമ്മോടൊപ്പം വാസമായി (2)
// വാവ എൻ ഏശുനാഥ //
(കാരുണ്യം നിറയുന്നോരപ്പം)
Texted by Jismaria
Advertisements

Leave a comment