പൊന്നിൻ ചിങ്ങത്തിൽ പൊ ന്നോണത്തെ വരവേൽക്കാൻ ചങ്കച്ചന്മാർ ഓണപ്പാട്ടുമായി….. കാണുക, കേൾക്കുക, പങ്കുവെക്കുക….
Onam Onam Ponnonamayi Karoke
Lyrics: Saleena Abraham Nellimattom
Music: Fr. Jerin Valiyaparambil MCBS
Direction: Fr. Lalu Thadathilankal MSFS
Vocal: Fr. Vipin Kurishuthara CMI
Fr. Vinil Kurishuthara CMF
Orchestration, Mixing &mastering: Ninoy Varghese
Onam Onam Ponnonamayi… Lyrics
ഓണം ഓണം പോന്നോണമായി
വന്നാലും നിന്നാലും സന്തോഷമായി(2)
വർണപ്പൂ വിതറാം വരവേറ്റിടാം
കേരളമന്നനാം മാവേലിയെ (2)
കേരളമന്നനാം മാവേലിയെ..
ചെല്ലം ചെല്ലം നമ്മുടെ മാവേലിമന്നൻ
ചൊല്ലാം ചൊല്ലാം നമ്മളൊ ന്നാണെന്ന് (2)
ഓർക്കുക നമ്മൾ മാലോകരെ രെല്ലാം
ഒന്നായിത്തീരുമീ ഓണനാളിൽ (2)
മക്കളേ നിങ്ങൾ മനസ്സിൽ വരക്കൂ
ഐക്യത്തിൻ പൂക്കളം മാഞ്ഞിടാതെ (2)
ചെല്ലം ചെല്ലം നമ്മുടെ മാവേലി മന്നൻ
ചൊല്ലാം ചൊല്ലാം നമ്മളൊന്നാണെന്ന് (2)
ഒന്നിക്കുക നമ്മളീ ഓണനാളിൽ
ഒരിക്കലും പിരിയാത്ത സോദരരായ് (2)
പങ്കുവച്ചീടുക പകർന്നുനൽകീ ടുക
സ്നേഹത്തിൻ പാലട മനം നിറയെ (2)
ചെല്ലം ചെല്ലം നമ്മുടെ മാവേലിമന്നൻ
ചൊല്ലാം ചൊല്ലാം നമ്മളൊന്നാണെന്ന് (2)
ഒരമ്മതൻ മക്കളായ് മാറണം നമ്മൾ
ജാതിക്കതീതമായ് തീരണം നമ്മൾ (2)
ഓർക്കുക നമ്മൾ മലയാളിയെന്ന്
മാവേലിമന്നന്റെ പ്രജകളെന്ന് (2)
ഓണം ഓണം പോന്നോണ മായി…

Leave a comment