ഭൂവിൽ നന്മ വിതച്ചൊരു താതാ… | St. Dominic Song
Lyrics: Sr.Therese CSN
Music: Fr. Jerin Valiyaparambil. MCBS
Vox: Sr. Sindhu. OP
Mixing& mastering: Abhijith
Flute: Joseph Madassery
Chorus: Sr.Joicy OP,Sr.Jisha OP,Sr.Melphy OP
Orchestration: Suneesh Thomas
Camera: Renjith RV
Editing: Sr. Jisha OP
Recorded at: SM studio, Thrissur
Lyrics:
ഭൂവിൽ നന്മ വിതച്ചൊരു താതാ
വിശുദ്ധിതൻ പുണ്യ പാതെ
ചരിച്ച പുണ്യാത്മാവേ
ആത്മാക്കൾക്കായുള്ള
രക്ഷയാൽജ്വലിച്ച്
ദൈവത്തിൽ ഒന്നായ താത
വിശുദ്ധനാം ഡൊമിനിക്കേ
//നിൻ മാധ്യസ്ഥ്യം തേടിടുന്നു
മക്കൾ നിൻ ചാരെ
അണഞ്ഞിടുന്നു
എന്നും നാഥൻ തിരുമുൻപിൽ
ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ//
സത്യമേ പുണ്യമാർഗ്ഗമെന്നോതിയോൻ
ദൈവവചനത്തിൽ പ്രഘോഷകൻ
അനുഗ്രഹമാകാൻ അനുഗ്രഹമേകാൻ
യത്നിച്ച താപസനും നീ
ദൈവസാന്നിധ്യം സ്നേഹസാരൂപ്യം
സ്വർഗ്ഗം ഞങ്ങൾക്കേകിയ സമ്മാനം
വിശുദ്ധനാംഡൊമിനിക്കേസ്നേഹ താതാ
നിൻ മക്കൾക്കായെന്നും പ്രാർത്ഥിക്കണേ

Leave a comment