സൂര്യകാന്തി പുഷ്പമെന്നും…
സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്ന പോലെ
ഞാനുമെന്‍റെ നാഥനെ താന്‍
നോക്കി വാഴുന്നു… നോക്കി വാഴുന്നു…
(സൂര്യകാന്തി…)
സാധുവായ മര്‍ത്യനില്‍ ഞാന്‍
നിന്‍റെ രൂപം കണ്ടിടുന്നു (2)
സേവനം ഞാന്‍ അവനു ചെയ്‌താല്‍
പ്രീതനാകും നീ (2)
പ്രീതനാകും നീ…
(സൂര്യകാന്തി…)
കരുണയോടെ അവനെ നോക്കും
നയനമെത്ര ശോഭനം (2)
അവനു താങ്ങും തണലുമായ
കൈകളെത്ര പാവനം (2)
എത്ര പാവനം…
(സൂര്യകാന്തി…)
ലളിതമായ ജീവിതം ഞാന്‍
നിന്നിലല്ലോ കാണുന്നു (2)
മഹിതമായ സ്നേഹവും ഞാന്‍
കണ്ടിടും നിന്നില്‍ (2)
കണ്ടിടും നിന്നില്‍…
(സൂര്യകാന്തി…)
Texted by Leena Elizabeth George
Advertisements

Leave a comment