അമലോത്ഭവ മാതാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന

പരിശുദ്ധ അമലോത്ഭവ മാതാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥനാജപം.
————————————————-


ദൈവത്തിന്റെ അമലോത്ഭവ ജനനി, മാധുര്യവും ശാന്തതയും നിറഞ്ഞ അമ്മേ, ഞങ്ങൾ അങ്ങയെ ഈ ഭവനത്തിന്റെ നാഥയും സംരക്ഷകയുമായി തിരഞ്ഞെടുത്തിരിക്കുന്നു. പ്രിയപ്പെട്ട അമ്മേ, ഈ ഭവനത്തെ പകർച്ച വ്യാധികളിൽ നിന്നും അഗ്നിബാധയിൽ നിന്നും ശത്രുക്കളുടെ ദുഷ്‌ടതയിൽ നിന്നും അങ്ങ് കാത്തു രക്ഷിക്കണമേ. ഓ, മറിയമേ, ഈ ഭവനത്തിൽ പാർക്കുന്ന എല്ലാവരെയും അങ്ങ് പരിപാലിക്കണമേ. അവർ പുറത്തു സഞ്ചരിക്കുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാം അങ്ങ് അവരെ കാത്തു കൊള്ളുകയും പെട്ടെന്നുള്ള മരണത്തിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുകയും ചെയ്യണമെ. അമ്മേ, അങ്ങ് ഞങ്ങളെ എല്ലാ പാപവിപത്തുകളിൽ നിന്നും പരിരക്ഷിക്കുകയും ഞങ്ങൾ ദൈവത്തെ സേവിച്ചു അവിടുത്തെ പ്രസാദത്തിൽ മരിക്കുവാനുള്ള വരം ലഭിക്കുന്നതിനു ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കുകയും ചെയ്യണമെ. മുഖ്യ ദൂതനായ വിശുദ്ധ മിഖായേലേ, ആത്മീയ പോരാട്ടത്തിൽ ഞങ്ങളെ പിശാചിന്റെ ദുഷ്‌ടതയിൽ നിന്നും കാത്തു രക്ഷിക്കണമേ. അവനെ ശാസിച്ചു അമർത്തുന്നതിനായി എളിമയോട് കൂടി പ്രാർത്ഥിക്കുന്നു. സ്വർഗീയസേനാനായകനായ അവിടുന്ന് സാത്താനെയും ആത്മാക്കളുടെ നാശത്തിനായി ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന എല്ലാ ദുഷ്‌ടാരൂപികളെയും ദൈവത്തിന്റെ ശക്തിയാൽ നരകത്തിൽ തള്ളിതാഴ്ത്തണമേ.

ആമേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment