🥰 നീതിമാൻ 🥰
നിശബ്ദനായ ഒരു തച്ചൻ… നീതിമാൻ എന്ന് സ്വർഗം വിളിച്ചവൻ… എങ്ങനെ യൗസേപ്പിതാവ് നീതിമാൻ ആയി മാറി… കാരണം മറ്റൊന്നുമല്ല യൗസേപ്പിതാവ് നീതിപൂർവ്വം പരിശുദ്ധ അമ്മയോട് പെരുമാറി…
ലോകത്തിനു മുൻപിൽ അവളെ നാണം കെടുത്താൻ ആ നല്ല തച്ചന് കഴിഞ്ഞില്ല…
കാരണം അവന്റ ഹൃദയം നിറയെ സ്നേഹം ആയിരുന്നു.
നമ്മുടെയൊക്കെ അപ്പന്മാരെ ഓർമിക്കാം… ചോര നീരാക്കിയുള്ള അവരുടെ അധ്വാനങ്ങളെ ഓർമിക്കാം… അവരുടെ കരുതൽ ആണ് നമ്മുടെയൊക്കെ ജീവിതം.യൗസേപ്പിതാവ് ഈശോയെ കരുതിയപോലെ… നമ്മുടെ അപ്പന്മാരുടെ കരുതലിനെ ഓർത്ത് നന്ദി പറയാം…
പുൽക്കൂട്ടിലേക്കുള്ള ഈ യാത്രയിൽ ആ തച്ചൻ നമുക്കെന്നും കൂട്ടാകട്ടെ… 💐
Advertisements

Advertisements


Leave a comment