❤️🎈ക്രിസ്തുമസ് ബലൂൺ🎈❤️ 2020🎊🎉🎆23💕💞 “എന്നെ നിനക്കു ശരിക്കും ആവശ്യമുണ്ടോ?” എൻ്റെ സന്ന്യാസപരിശീലന കാലഘട്ടത്തിൽ ഈ ചോദ്യം പലപ്പോഴും ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട്? തീയോളജി കഴിഞ്ഞപ്പോഴേക്കും ഉത്തരം വ്യക്തമാകാത്തതിനാൽ ഞാൻ ഒരു വർഷത്തെ റീജൻസി ചോദിച്ചു വാങ്ങി അരുണാചലിലേക്ക് പോയി.. എന്നെ അറിയാത്ത, എനിക്കും അറിയാത്ത ഒരിടം. ഈ ഒരു വര്‍ഷം കഴിയുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കും. ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അവൻ.. കാടും മലകളും മരങ്ങളും എന്നും ഒരു […]
❤️🎈 ക്രിസ്തുമസ് ബലൂൺ🎈❤️2020🎊🎉🎆22❤️💞💕 ജോർജ്ജച്ചൻ പ്രീസ്റ്റ് ഹോമിൽ വിശ്രമത്തിലാണ്. പതിറ്റാണ്ടുകൾ നീണ്ട അജപാലനശുശ്രൂഷ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും മനസ്സിനെയും ആത്മാവിനെയും ഇപ്പോഴും തളർത്തിയിട്ടില്ല. സംസാരത്തിൽ ആ ചൂട് തൊട്ടറിയാം. അച്ചൻ പ്രഭാതത്തിലെ തിരക്കുകൾ കഴിഞ്ഞ്, ചായ കുടിച്ച്, പത്ര പാരായണത്തിലാണ്. പത്രമെല്ലാം വായിച്ചു, കൂടെയുള്ള വൈദീകരോട് കുശലം പറഞ്ഞിരിക്കുമ്പോഴാണ് TV റൂമിൽ നിന്ന് തോമസച്ചൻ വിളിച്ചത്. സാവധാനം എഴുന്നേറ്റ് TV റൂമിലേക്ക് ചെന്നു. “ടീവിയിൽ കാണുന്നത് […]
❤️🎈ക്രിസ്തുമസ് ബലൂൺ🎈💕 2020🎉🎊🎆 21💕💞 കൊറോണക്കാലത്ത് കേരളത്തിനു പുറത്തേക്ക് അത്യാവശ്യമായി ഒരു യാത്ര പോകേണ്ടി വന്നു. 24 മണിക്കൂറിനകം തിരിച്ചെത്തിയെങ്കിലും, 14 ദിവസം quarantine നിൽ പോകണമെന്ന നിർദ്ദേശം ഫോൺ വഴിയെത്തി. അപ്രതീക്ഷിതമായി രണ്ടാഴ്ച ചുമരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ പല പഴയ സൗഹൃദങ്ങളെയും ബന്ധുക്കളെയും വിളിക്കാനും ബന്ധങ്ങളൊക്കെ പുതുക്കാനും ശ്രമിച്ചു. SSLC ബാച്ചിലുണ്ടായിരുന്നവർക്കായി ഒരു whatsapp ഗ്രൂപ്പ് ചില സുഹൃത്തുക്കളുടെ കൂടെ നേരത്തെ തുടങ്ങിയിരുന്നു. ഒരുദിവസം അതിലെ ആളുകളുടെ […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 17, പതിനേഴാം ദിനം ഭയപ്പെടേണ്ട വചനം ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ലൂക്കാ 2 : 10 വിചിന്തനം നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : “സ്നേഹത്തില്‍ ഭയത്തിന് […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 16, പതിനാറാം ദിനം ആട്ടിടയന്മാരും സന്തോഷത്തിൻ്റെ സദ് വാർത്തയും വചനം ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ലൂക്കാ 2 : 10 വിചിന്തനം ലൂക്കായുടെ സുവിശേഷത്തിൽ ഈശോയുടെ ജനനത്തിൻ്റെ സദ് വാർത്ത ദൈവദൂതൻ രാത്രിയിൽ ആടുകളെ കാത്തു കൊണ്ടിരുന്ന ഇടയന്മാരെ അറിയിക്കുന്നതാണ് […]
❤️🎈ക്രിസ്തുമസ് ബലൂൺ🎈💕2020🎊🎉15 💞 ആശ്രമത്തിനു ചുറ്റിലുമായി അല്പം സ്ഥലമുണ്ട്. അവിടെ ഞങ്ങൾ അച്ചന്മാരും ബ്രദേഴ്സും കൂടി പലവിധ കൃഷികളും പരീക്ഷിക്കാറുണ്ട്. ഇന്ത്യൻ കർഷകൻ്റെതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത അവസ്ഥയാണ് ഇവിടത്തെയും. വിളവെടുപ്പ് കഴിയുമ്പോൾ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകാത്ത ഈ പരിപാടി നിര്‍ത്തിയാലോ എന്ന് തോന്നും. പക്ഷെ മണ്ണ് തരിശിടുന്നതിനോട് യോജിപ്പില്ലാത്തതിനാൽ പിന്നെയും എന്തെങ്കിലുമൊക്കെ കൃഷി ചെയ്യും. വാഴയും ഇഞ്ചിയും മഞ്ഞളും കൂർക്കയും കപ്പയും പച്ചക്കറികളുമെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും […]
❤️🎈ക്രിസ്തുമസ് ബലൂൺ🎈💕 2020 🎊🎉 14💞 സെമിനാരിയിലേക്ക് ഓരോ വർഷവും പുതിയ കുട്ടികളെ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. പലപ്പോഴും കുട്ടികളെ അന്ന്വേഷിച്ചുപോകുന്ന അച്ചന്മാർക്ക് ‘പിള്ളേര് പിടുത്തക്കാർ’ എന്ന് പേരുവീഴാൻ പോലും ഇത് ഇടയാക്കാറുണ്ട്. ഒരാശ്രമത്തിൽ നിന്ന് ഒരു കൊച്ചച്ചൻ ഒരിക്കൽ ‘പിള്ളേരുപിടിത്തത്തി’നായി ഇറങ്ങി. അച്ചന് പട്ടം കിട്ടിയിട്ട് അധികമായിട്ടില്ല. ചെറുപ്പമാണ്. കുർബ്ബാനയും ചായകുടിയും കഴിഞ്ഞപാടേ സുപ്പീരിയറോട് അനുവാദം വാങ്ങി, സ്തുതി ചൊല്ലി അച്ചനിറങ്ങി. വൈകാതെ ലക്ഷ്യം […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 14, പതിനാലാം ദിനം ദൈവവചനത്തോടുള്ള അനുസരണം വചനം കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്… ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു. അവന് തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 20, 24 വിചിന്തനം ഈശോ […]
❤️🙏 ക്രിസ്തുമസ് ബലൂൺ 🎈💞 2020 12 ചെറുപ്പം മുതലേ വളരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു എൻ്റെത്. ഞാനൊക്കെ അനുഭവിച്ച ബോഡി shaming-നു എതിരെ കേസ് കൊടുത്തിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ അംബാനിയയെപ്പോലെ ജീവിക്കാമായിരുന്നു. എൻ്റെ ശരീരപ്രകൃതിയെക്കുറിച്ച് ഏറ്റവും അതികം വിഷമിച്ചിരുന്നത് അമ്മ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ കരുതലും സ്നേഹവും എനിക്ക് കൂടുതൽ അനുഭവിക്കാൻ സാധിച്ചു എന്നുള്ളതിൽ തർക്കമില്ല. വലിയ വിലകൊടുത്തു പോഷകമേറിയ ഭക്ഷണസാധനങ്ങൾ വാങ്ങിത്തരാൻ പറ്റുന്ന ചുറ്റുപാടല്ലായിരുന്നു […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 13, പതിമൂന്നാം ദിനം സത്യവചനത്തിൽ വിശ്വസിച്ച ജോസഫ് വചനം ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു; അവന് തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24 വിചിന്തനം മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ദിവ്യ രഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത് അവൻ നിദ്രയിൽ നിന്നു […]
❤️🎈ക്രിസ്തുമസ് ബലൂൺ🎈💞 2020🎉🎊 12 💕 ഫിലോസഫി പഠനം ബാംഗ്ലൂരിലെ ഇലക്ട്രോണിക്സ് സിറ്റിയിലെ സുവിദ്യയിലായിരുന്നു. പല സന്ന്യാസസഭകളിൽ നിന്നായി ഏകദേശം അറുപതിലധികം ബ്രദേഴ്സ് ഒരുബാച്ചിലുണ്ടായിരുന്നു. ഇന്ത്യയിലെ നല്ലൊരു ശതമാനം സംസ്ഥാനങ്ങളെയും നേപ്പാളിനെയും പ്രതിനിധാനം ചെയ്ത് സെമിനാരി വിദ്യാർത്ഥികൾ അവിടെ പഠിച്ചിരുന്നു. ബാംഗ്ലൂരിലെ തണുപ്പും കുളിരും മഞ്ഞും, എപ്പോഴും ‘ഉറങ്ങാൻ’ മതിയായ പ്രോത്സാഹനം നൽകിയിരുന്നു. തത്വശാസ്ത്രവും ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നു വേണം പറയാൻ. ബ്രേക്കുകൾക്കിടയിൽ പോയി […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 12, പന്ത്രണ്ടാം ദിനം പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ വചനം നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെസന്ദര്ശിക്കുമ്പോള് ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്. ലൂക്കാ 1 : 78-79 വിചിന്തനം ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകൻ്റെ […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 10, പത്താം ദിനം രക്ഷയുടെ സന്തോഷം വചനം മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. ലൂക്കാ 1 : 42- 42 വിചിന്തനം മറിയത്തിൻ്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻ്റെ ഉദരത്തിൽ സ്നാപകൻ കുതിച്ചു ചാടി […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 09, ഒൻപതാം ദിനം സ്വയം ബലിയായ ജോസഫ് വചനം ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു; അവന് തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24 വിചിന്തനം യേശുക്രിസ്തുവിന്റെ മനുഷ്യവതാരരഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 8, എട്ടാം ദിനം അമലോത്ഭവ ജീവിതം. വചനം ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ലൂക്കാ 1 : 28 വിചിന്തനം ആഗമന കാലത്ത് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 6, ആറാം ദിനം അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം. വചനം ദൂതന് അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന് ജനിക്കും. നീ അവന് യോഹന്നാന് എന്നു പേരിടണം. ലൂക്കാ 1 : 13 വിചിന്തനം മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 4, നാലാം ദിനം കര്‍ത്താവിന്റെ ആത്മാവ് വചനം കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്.ഏശയ്യാ 11 : 2 വിചിന്തനം നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചചിച്ച ദൈവാത്മാവിൻ്റെ ആഗമനത്തിനു ഈശോയുടെ മാമ്മോദീസായുടെ സമയത്ത് സ്നാപക യോഹന്നാൻ സാക്ഷ്യം വഹിച്ചു. വിശുദ്ധ […]
പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 3, മൂന്നാം ദിനം ജസ്സെയുടെ കുറ്റി വചനം ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. ഏശയ്യാ 11 : 1 വിചിന്തനം ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. ജസ്സെയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും […]
ഉണ്ണീശോയെ സ്വന്തമാക്കുവാൻ – December 2 – ക്രിസ്മസിനായി ഒരുങ്ങാം – Day 2
ഉണ്ണീശോയെ സ്വന്തമാക്കുവാൻ – December 1 – ക്രിസ്മസിനായി ഒരുങ്ങാം – Day 1