ഈശോയുടെ തിരുമുഖ ജപമാല

Holy Face of Jesus Christ

ഓ! ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ.
പരിശുദ്ധനായ ദൈവമേ, സര്‍വ്വശക്തനായ ദൈവമേ, മരണമില്ലാത്ത ദൈവമേ, ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നണമേ.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരുരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

⿡ തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ!

അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുണ തോന്നേണമേ.

(10 പ്രാവശ്യം).

സ്വര്‍ഗ്ഗസ്ഥനായ പിതാവേ!
എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരുരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

⿢ തിരുരക്തത്താൽ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ!

അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ

(10 പ്രാവശ്യം).

സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരുരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

⿣ ഞങ്ങളോടുളള അനന്തമായ സ്നേഹത്താല്‍ കണ്ണീരൊഴുക്കിയ ഈശോയുടെ തിരുമുഖമെ!

അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.

(10 പ്രാവശ്യം).

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരുരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

⿤ നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമേ!

അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ.

(10 പ്രാവശ്യം)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

⿥ ഏറ്റവും ആഴമേറിയ വേദനയും നിശബ്ദനായി സഹിച്ച ഈശോയുടെ തിരുമുഖമേ!

അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ.

(10 പ്രാവശ്യം )

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരുരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

പ്രാർത്ഥിക്കാം

ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുള്ള അഗാധമായ കരുണയാലും സ്നേഹത്താലും അനന്തമായ യോഗ്യതകൾ നേടിതന്നവനുമായ ഈശോയുടെ തിരുമുഖമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

യഥാർത്ഥ മനസ്താപവും പാപമോചനവും ഞങ്ങൾക്ക് തരണമേ. ഞങ്ങളുടെ ജീവിത വിശുദ്ധിയാലും അചഞ്ചലമായ വിശ്വാസസാക്ഷ്യത്താലും ആഴമേറിയ സ്നേഹത്താലും അങ്ങയെ തിരുമുഖത്തെ ഞങ്ങൾ ആശ്വസിപ്പിക്കട്ടെ.

ആമേൻ.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment