കരുണയുടെ ജപമാല

ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി…

1 സ്വർഗ്ഗസ്ഥനായ പിതാവേ,
1 നന്മ നിറഞ്ഞ മറിയമേ,
1 വിശ്വാസപ്രമാണം.

വലിയ മണികളിൽ:

നിത്യപിതാവേ എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കർത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞാൻ കാഴ്ച വെക്കുന്നു.

ചെറിയ മണികളിൽ:

ഈശോയുടെ അതിദാരുണമായ പീഡാനുസഹനങ്ങളെ പ്രതി…

ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമേ..(10)

അഞ്ചു ദശകങ്ങളും കഴിഞ്ഞ്:

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനെ, ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണമേ. (3)

ആമേൻ

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment