പറയാനുള്ളത് ഈശോ പറഞ്ഞു കൊള്ളും

എന്റെ ഫ്രണ്ടിന്റെ പരിചയത്തിൽ ഉള്ള ഒരാളുടെ കുട്ടി പരീക്ഷക്ക്‌ പോകാൻ തയ്യാറെടുക്കുകയായിരുന്നു.

ഇറങ്ങാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെ ധൃതിയിൽ പുസ്തകതാളുകൾ മറിച്ചു നോക്കിക്കൊണ്ടിരുന്ന അവന്റെ മുന്നിലേക്ക്‌ അവന്റെ അമ്മ വേറൊരു പുസ്തകം നീക്കി വച്ചു കൊടുത്തു.

എന്നിട്ട് പറഞ്ഞു,മോനെ നീ നിന്റെ മുന്നിലെ പുസ്തകത്തിന്റെ എല്ലാ താളുകളും മറിച്ചു നോക്കി വായിച്ചു കഴിഞ്ഞല്ലോ.

ഇറങ്ങും മുൻപ് ഈ പുസ്തകം ഒന്ന് തുറന്നു നോക്കിയിട്ട് ഒരു വാചകം മാത്രം വായിക്കാമോ?

നോക്കിയപ്പോൾ അവന്റെ സ്വന്തം ബൈബിൾ ആണ് അവന്റെ അമ്മ മുന്നിലേക്ക്‌ നീക്കി വച്ചു കൊടുത്തത്.

ഒത്തിരി നാളുകളായി ബൈബിൾ പതിവായി വായിക്കാറില്ലാത്ത അവൻ സംശയത്തോടെ ചോദിച്ചു.

ഒരു വാചകം മതിയോ

അമ്മ പറഞ്ഞു

മതി.

ദൈവവചനം ഈശോ തന്നെയല്ലേ, ആ ഒരു വാചകത്തിൽ നിന്നോട് പറയാനുള്ളത് ഈശോ പറഞ്ഞു കൊള്ളും.

ബൈബിൾ തുറന്നു നോക്കിയപ്പോൾ അവൻ കണ്ടത്

“And I will lead the blind along a way which they do not know. And I will cause them to walk along paths with which they were unfamiliar. I will turn darkness into light before them, and crooked into straight. These things I have done for them. For I have not abandoned them.”(Isaiah 42:16)

“അജ്ഞാതമായ മാര്‍ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുന്‍പിലെ അന്ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ അവര്‍ക്കു ചെയ്‌തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല.”
(ഏശയ്യാ 42 : 16)

English Bible ൽ ഏശയ്യ 42:16 വായിച്ചപ്പോൾ അവൻ അത്ഭുതത്തോടെ ചോദിച്ചു.

Mum, did that say about leading the blind!

അമ്മ പറഞ്ഞു. അതെ

അപ്പോൾ അവൻ മറുപടി പറഞ്ഞു.

Then that is something personal about me!

അപ്പോഴാണ് അവന്റെ അമ്മ ഓർത്തത് അവനു short sight മൂലം കണ്ണാടി വയ്ക്കാതെ കാഴ്ച അത്ര വ്യക്തമല്ലല്ലോ എന്ന കാര്യം.

തന്നോട് വ്യക്തിപരമായി സംസാരിച്ച ദൈവവചനത്തെ ഹൃദയത്തിൽ പേറി ബുദ്ധിമുട്ടേറിയ പരീക്ഷക്ക്‌ പോയി സന്തോഷത്തോടെ തിരികെ വന്ന്‌ പുഞ്ചിരിയോടെ അമ്മയോട് അവൻ പറഞ്ഞു.

പരീക്ഷയ്ക്ക്‌ ഞാൻ ഓർത്ത അത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു അമ്മേ….

💕

Leave a comment