Malayalam Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy

യേശുദേവൻ്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പാടിയ ഭക്തിഗാനം

Singer: Suresh Gopi
Music: Jakes Bejoy
Lyrics: Fr Dr . Joyal Pandaraparambil
Production: B&S

Lyrics: –

നെഞ്ചുരുകും വേദനയിൽ
കാൽവരി നിൽക്കെ
കണ്ണുനീരിൻ കവിതകളാൽ
കരൾ പിളർക്കെ

ദൈവപുത്രനാകുമീശോ
മൂന്നാം നാളിലുത്ഥിതനായ്
പാപമാകുമന്ധകാരം
ഭൂവിൽനിന്നും മാഞ്ഞകന്നു

മരക്കുരിശ്ശേറീ ദൈവം
മർത്യ പാപം നീക്കിടുവാൻ
ഇരുളല നീങ്ങി പാരിൽ
കതിരവനവൻ പ്രഭയാൽ

നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
പാപത്തിന്റെ കൂരിരുളിൽ
ലോകത്തിന്റെ മായകളിൽ
വീണുപോയ മാനവാ നീ
ഉള്ളുരുകി കരഞ്ഞിടുമ്പോൾ

കരമേകി നെഞ്ചോട്‌ ചേർത്തണക്കാൻ
പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
ഉയർത്തെഴുന്നേറ്റവനീശോ
ദൈവത്തിൻ സൂനു
നിന്നേക രക്ഷകനീശോ

നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)

– Biju Pulickakandam , Pala


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment