അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണജപം
എന്റെ ഈശോയേ, അങ്ങു ഈ ദിവ്യ കൂദാശയിൽ സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെക്കാൾ ഞാനങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യ കൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേയ്ക്ക് അങ്ങു എഴുന്നള്ളി വരേണമേ. അങ്ങു എന്നിൽ സന്നിഹിതനെന്നു വിശ്വസിച്ചു ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണമായും ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങിൽ നിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ.
(ദിവസത്തിൽ പലപ്രാവശ്യം നമുക്ക് സ്നേഹപൂർവ്വം ഇങ്ങനെ ദിവ്യകാരുണ്യ ഈശോയെ അരൂപിയിൽ സ്വീകരിക്കാം )



Leave a comment