Let us praise praise with St Thomas
The Risen Lord Jesus Christ: “Mar Wa-Lah”
പാരിടമാകെ വളർന്നുവിളങ്ങും സിറോമലബാർ സഭ
മാർത്തോമാ തൻ പാതകൾ പുണരും തീർത്ഥാടകയാം സഭ
പ്രേഷിതരെപാരെങ്ങുമയച്ച കനിവിൻ തറവാടിതാ
വരുവിൻ വരുവിൻ സിറോമലബാർ സഭ തൻ വൻ സംഗമം.
ഒന്നായി ചേർന്നിടാം ഒന്നായി പാടിടാം.
മാർത്തോമാ തൻ മക്കൾ നാം നാഥന്റെ പാതേ നാം.
ക്രിസ്തുവിൽ നമ്മൾ രൂപപ്പെടുവാൻ വചനത്തൊടുകുറി അണിയാം.
പ്രഥമമതായി വിശ്വാസദീപം ഭവനം തോറും തെളിയട്ടെ.
വിശ്വാസപരിശീലനദ്യുതിയിൽ യുവതലമുറകൾ വളരട്ടെ.
आओ मलि जाये हम, मलि झूल कर गाये हम
संत थोमस के संग चले येसु की राह में
അവയവമേതും ഒരുപോൽ ശ്രേഷ്ഠം തിരുസഭ ഗാത്രം നമ്മൾ!
ഫ്രാൻസിസ് പാപ്പാ അരുളിയപോലെ “അല്മായർ തൻ സമയമതായ് “
അർപ്പിതരും അൽമായരുമൊന്നായ് പ്രേഷിത വഴികൾ പുൽകട്ടെ.
It’s time for gathering, its time to sing aloud
As St Thomas our Apostle we follow Jesus near.
സിറോ മലബാർ സഭയുണരട്ടെ ഒരു നവ ശക്തിയോടെങ്ങും .
മലനാടിന്റെ നവോഥാനങ്ങളിൽ പങ്കുവഹിച്ചവർ നമ്മൾ.
ധാർമികബോധമോടെന്നും രാഷ്ട്രം പടുത്തുയർത്താൻ മുന്നേറാം.
പാരിടമാകെ…
ഒൻറാകെ കുടുവോം, ഒൻറാകെ പാടുവോം.
മാർ തോമാ തം മക്കൾ നാം ആണ്ടവരിൽ പാതയിൽ.


Leave a comment