സ്നേഹം…

Smiling Jesus

ജീവിതത്തിൽ ദൈവസ്നേഹം നീ അനുഭവിക്കേണ്ട ചില ഇടങ്ങൾ ഉണ്ട്. ഒന്നും അല്ലാ എന്ന് നാം കരുതുന്ന ഓരോന്നിലും ഒരുപാടു സ്നേഹം ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ട്…. സ്നേഹം എന്നാൽ അപരനായി നീ മുറിയുക എന്നത് തന്നെ ആണ്. ക്രിസ്തു മുറിഞ്ഞതുപോലെ 🥰…

ചില മുറിവേറ്റ അനുഭവങ്ങൾ നിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ ഒന്നോർത്തോളൂ ദൈവം അതിലും മനോഹരമായ സന്തോഷം നിനക്ക് നൽകുവാൻ വേണ്ടി തന്നെ ആണ് ആ സഹനങ്ങളിലൂടെ നിന്നെ കടത്തി വിട്ടത്… 🥰നീയും അവനെ പോലെ മറ്റൊരു ക്രിസ്തുവാകാൻ വേണ്ടി… 🥰🥰

മുറിയപെടുമ്പോൾ ഒന്നോർക്കുക ഈശോയുടെ സ്നേഹം ഈ ലോകത്തിൽ മറ്റാർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല. കാരണം അവൻ നമ്മെ സ്നേഹിക്കുന്നെ unique ആയിട്ടാണ്.. 🥰🥰

നമുക്കും ദൈവത്തോട് നന്ദി പറയാം. കാരണം തന്റെ ഏകജാതനെ നൽക്കാൻ തക്കവിധം ദൈവം ഈ ലോകത്തെ അത്രമേൽ സ്നേഹിച്ചു എന്നോർത്തു…. 🥰

Jis Maria 😊🥰


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment