സഹനസമയത്ത് പ്രാർത്ഥന

ചുറ്റും ആർത്തൊഴുകുന്ന ആകുലതയുടെയും, അനിശ്ചിതത്വത്തിന്റെയും, പെരുവെള്ളത്തിൽ പെട്ടു എന്റെ ശക്തി തീർത്തും ക്ഷയിച്ചു, തീവ്രമായ ആത്മസംഘർഷങ്ങളിൽ മുങ്ങി ഞാൻ തളർന്നു താഴ്ന്നു പോകാൻ തുടങ്ങുമ്പോൾ,
എന്റെ ആത്മാവിന് തീർത്തും അപ്രാപ്യമായ ദിവ്യകാരുണ്യം എന്ന ഉയർന്ന പാറയിൽ കയറ്റി നിറുത്തുവാൻ പ്രാപ്തനും, ദയവോടെ എന്റെ അരികിലെത്തി എന്നെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും, ശ്രദ്ധയോടെ ഓരോ തവണയും സത്യത്തിന്റെ ദൃശ്യപൂർണതയായ ദിവ്യകാരുണ്യസന്നിധിയിൽ എന്നെ തിരികെ എത്തിക്കുകയും എന്റെ തളർച്ച മാറും വരെ കൂടെ നിൽക്കുകയും ചെയ്യുന്ന ഏറ്റവും സ്നേഹവാനും കരുത്തനുമായ എന്റെ ആത്മാവിന്റെ തോണിക്കാരനായ നല്ല പരിശുദ്ധാത്മാവേ, അങ്ങ് ഇനിയും വരേണമേ, എന്നെ സഹായിക്കേണമേ.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment