ഉണ്ണിക്കൊന്ത
1. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരന് അമ്മയായി തെരഞ്ഞെടുക്കപ്പെട്ട ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.
(1ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ)
2. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ പ്രസവിച്ച ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.
(1ത്രിത്വ സ്തുതി 10 നന്മ നന്മ നിറഞ്ഞ മറിയമേ )
3. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ പിടിച്ച് തഴുകിയ ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.
(1ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ)
4. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ പാലൂട്ടിയ ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.
(1ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ)
5. പരിശുദ്ധ മാതാവ് തന്റെ തിരുക്കുമാരനെ ദേവാലയത്തിൽ കാഴ്ചവച്ച ക്ഷണം വാഴ്ത്തപ്പെട്ടതാകട്ടെ.
(1 ത്രിത്വസ്തുതി,10 നന്മ നിറഞ്ഞ മറിയമേ)
പ്രാർത്ഥിക്കാം
ഓ! അത്ഭുതപ്രവർത്തകനായ ഉണ്ണീശോയേ, അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ ദയാപൂർവ്വം തൃക്കൺപാർക്കണമെന്ന് അങ്ങെ തിരുസ്വരൂപത്തിന് മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു. അനുകമ്പ നിറഞ്ഞ അവിടുത്തെ മൃദുലഹൃദയം ഞങ്ങളുടെ പ്രാർത്ഥനയാൽ തരളിതമായി ഞങ്ങൾ സാധ്യപ്പെട്ട് അപേക്ഷിക്കുന്ന ഈ നന്മ ഞങ്ങൾക്കു പ്രദാനം ചെയ്യണമെ. ദുർഘടമായ എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും എല്ലാ പരീക്ഷകളും ദൗർഭാഗ്യങ്ങളും ഞങ്ങളിൽ നിന്നകറ്റിക്കളയണമെ.
അങ്ങേ ദിവ്യ ശൈവത്തെ പ്രതി, ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങൾക്കു സമാധാനവും സഹായവും നല്കണമെ. പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടി അങ്ങേ ഞങ്ങൾ എന്നെന്നും വാഴ്ത്തി സ്തുതിക്കുമാറാകട്ടെ. ആമേൻ



Leave a comment